സര്‍ക്കാരിന്റേത് ഭിന്നശേഷിക്കാരെ ചേര്‍ത്തു നിര്‍ത്തുന്ന സമീപനം ; മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഭിന്നശേഷിക്കാരെ ചേര്‍ത്തു നിര്‍ത്തുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കായി പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ ഇത്തരം ഒരു പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരികയാണ്- മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങളുടെയും ആവാസ് പ്ലസ് ഭവന നിര്‍മ്മാണത്തിന്റെ ആദ്യ ഗഡു വിതരണത്തിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. യു. പ്രതിഭ എംഎ‍ല്‍എ. അധ്യക്ഷത വഹിച്ചു.

ലളിതകലാ അക്കാദമി സെക്രട്ടറിയായി നിയമിതനായ ബാലമുരളി കൃഷ്ണയെ ചടങ്ങില്‍ ആദരിച്ചു.മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ശോഭ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ശിശു വികസന ഓഫിസര്‍ എല്‍. ലക്ഷ്മി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല ; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’...

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....