17 കാരിയെ മതപഠനകേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; അന്വേഷണം തുടങ്ങി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിലെ 17കാരിയുടെ മരണത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ബീമാപള്ളി സ്വദേശി നാസറുദ്ദീന്റെയും റഹ്മത്ത് ബീവിയുടെയും മകളായ അസ്മിയയെ ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടത്. തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. മാതാവ് മതപഠനകേന്ദ്രത്തില്‍ മകളെ കാണാനെത്തിയപ്പോള്‍ ചേതനയറ്റ നിലയിലായിരുന്നു അസ്മിയ. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് മരണത്തില്‍ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ലൈബ്രറി റൂമില്‍ അസ്മിയ തൂങ്ങിനില്‍ക്കുന്നതായി കണ്ടു കെട്ടു അറുത്ത് മാറ്റിയപ്പോഴാണ് മാതാവ് അവിടെ എത്തിയത് എന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ പോലീസിനോട് പറഞ്ഞത്. കുട്ടിയെ പല കാര്യങ്ങളിലും വഴക്ക് പറഞ്ഞിരുന്നു. അതിന്റെ പ്രശ്‌നത്തിലാണ് തൂങ്ങിമരിച്ചത് എന്നാണ് മതപഠന കേന്ദ്രം ഭാരവാഹികള്‍ പോലീസിനു നല്‍കിയ വിശദീകരണം. മരണത്തെയും അത് സംബന്ധിച്ച കാരണങ്ങളെക്കുറിച്ചുമാണ് പോലീസ് അന്വേഷണം നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...