‘മഹാഭാരതത്തിലെ ലൗ ജിഹാദ്’ പരാമർശം ; മാപ്പ് പറഞ്ഞ് അസം കോൺഗ്രസ് അധ്യക്ഷൻ

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: മഹാഭാരതത്തിലും ലവ് ജിഹാദ് സംഭവിച്ചെന്ന പരാമര്‍ശം നടത്തിയതിന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മാപ്പ് പറഞ്ഞു. പരാമര്‍ശം വലിയ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറ മാപ്പ് പറഞ്ഞത്. പൊതുജനങ്ങളോട് ക്ഷമ ചോദിക്കാന്‍ അദ്ദേഹം വൈഷ്ണവ പ്രാര്‍ത്ഥനയും ആലപിച്ചു. ഗോലാഘട്ടിലെ ട്രിപ്പിള്‍ കൊലക്കേസ് ‘ലൗ ജിഹാദ്’ ആണെന്ന അസം മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് പ്രതികരിക്കവേയാണ് ബോറയുടെ പ്രതികരണം.

‘ശ്രീകൃഷ്ണന്‍ രുക്മിണിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ അര്‍ജുന്‍ സ്ത്രീ വേഷത്തില്‍ വന്നു. മഹാഭാരതത്തിലും ലൗ ജിഹാദ് ഉണ്ടായിരുന്നു,’ ബോറ പറഞ്ഞു. ഈ പരാമര്‍ശം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്നലെ രാത്രി തന്റെ മുത്തച്ഛന്‍ തന്റെ സ്വപ്നത്തില്‍ വന്നിരുന്നുവെന്നും പ്രസ്താവന തെറ്റാണെന്നും ഇത് സംസ്ഥാനത്തെ ജനങ്ങളെ വേദനിപ്പിച്ചുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ദോഷം വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബോറ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...