അസാം മുൻ യൂത്ത് കോൺ. പ്രസിഡന്റ് ബി.ജെ.പിയിലെക്കെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ദിസ്‌പൂർ : യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ശ്രീനിവാസ് ബി.വിക്കെതിരെ പരാതി നൽകിയതിന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അസാം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അങ്കിത ദത്ത ബി.ജെ.പിയിലെക്കെന്ന് റിപ്പോർട്ട്. നൂറോളം അനുയായികളും ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.പാർട്ടിയിൽ കഴിവുള്ള യുവാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു. നിരവധി യുവാക്കൾ ബി.ജെ.പിയിൽ ചേരുമെന്നും വ്യക്തമാക്കി.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസാമിൽ എത്തിയപ്പോൾ നീതിക്കു വേണ്ടി സംസാരിക്കുമെന്നും രാഹുലിനെ വിഷയം ധരിപ്പിക്കുമെന്നും അങ്കിത പറഞ്ഞിരുന്നു. ശ്രീനിവാസിനെതിരെ ലൈംഗികാരോപണം ഉന്നയിക്കുകയും പരാതി നൽകുകയും ചെയ്തതിന്റെ പേരിൽ കഴിഞ്ഞ വർഷമാണ് അങ്കിതയെ പാർട്ടി പുറത്താക്കിയത്. ആറു വർഷത്തേക്ക് പ്രാഥമിക അംഗത്വത്തിൽ പുറത്താക്കിയ നടപടി നീതി നിഷേധമാണെന്ന് അങ്കിത പറഞ്ഞിരുന്നു.ശ്രീനിവാസിനെതിരെ പരാതി നൽകിയതിന് പിന്നാലെ കഴിഞ്ഞ ഏപ്രിലിലാണ് അസാം പ്രദേശ് കോൺഗ്രസ് കമ്മിറ്റി നടപടി എടുത്തത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...