അസമിൽ കനത്ത മഴ ; കരകവിഞ്ഞൊഴുകി നദികൾ , 11 ജില്ലകൾ വെള്ളപ്പൊക്ക ഭീതിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അസമിൽ നാശം വിതച്ച് കനത്ത മഴ തുടരുന്നു. നദികൾ പലതും കരകവിഞ്ഞൊഴുകിയതോടെ 11 ജില്ലകളാണ് വെള്ളപ്പൊക്ക ഭീതിയിൽ അകപ്പെട്ടിരിക്കുന്നത്. ഇതോടെ, 34,000-ലധികം പേരാണ് ദുരിതത്തിലായിരിക്കുന്നത്. ബിശ്വനാഥ്, ദരാംഗ്, ധേമാജി, ദിബ്രുഗഢ്, ലഖിംപൂർ, താമുൽ, ഉദൽഗുരി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ദുരിതബാധിതർ ഉള്ളത്. ലഖിംപൂരിൽ 23,516 പേരാണ് ദുരിതം അനുഭവിക്കുന്നത്. ദിബ്രുഗഢിൽ 3,857, ദരാംഗ് 2231, ബിശ്വനാഥ് 2231, ധേമാജി 1,085 എന്നിങ്ങനെയാണ് കണക്കുകൾ.

ലഖിംപൂർ, ഉദൽഗുരി എന്നിവിടങ്ങളിൽ ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ദിമാ ഹസാവോ, കാംരൂപ് ജില്ലകളിലെ ചിലയിടങ്ങളിൽ മണ്ണിടിച്ചൽ ഉണ്ടായിട്ടുണ്ട്. കൂടാതെ, വിവിധ ജില്ലകളിലെ റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തകർന്നിരിക്കുകയാണ്. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ ദൈനംദിന വെള്ളപ്പൊക്ക റിപ്പോർട്ട് അനുസരിച്ച്, ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള വിവിധ നദികളിൽ ജലനിരപ്പ് വീണ്ടും ഉയരാനുള്ള സാധ്യതയുണ്ട്. നിലവിൽ, ലഖിംപൂരിലും, ഉദൽഗുരിയിലും രണ്ട് വീതം 4 അണക്കെട്ടുകളാണ് തകർന്നിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...