അസമിൽ പ്രളയക്കെടുതി ; മരണം 78 ആയി, മൂന്ന് ലക്ഷത്തോളം പേർ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

ഗുവഹാത്തി : അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു. ശിവസാഗർ, ഗോലാഘട്ട് ജില്ലകളിൽ മൂന്നുപേരുടെ മരണമാണ് പുതിയതായി സ്ഥിരീകരിച്ചത്. ഇതോടെ ഈ വർഷത്തെ വെള്ളപ്പൊക്ക ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 78 ആയതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എ.എസ്.ഡി.എം.എ.) അറിയിച്ചു. ഏഴു ജില്ലകളിലായി മൂന്നു ലക്ഷത്തോളം ആളുകൾ പ്രളയക്കെടുതിയിൽ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 21 റവന്യൂ സർക്കിളുകളിലെയും 551 ഗ്രാമങ്ങളിലെയും ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലാണ്. 21,523.08 ഹെക്ടറിലെ കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലായി 16,500-ലധികം ആളുകൾ കഴിയുന്നുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 30 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ വഴി 72,000-ത്തിലധികം ആളുകൾക്ക് സഹായം എത്തിക്കുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ വിവിധ രക്ഷാപ്രവർത്തന ഏജൻസികൾക്കൊപ്പം മെഡിക്കൽ, വെറ്ററിനറി സംഘങ്ങളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. പ്രളയത്തിൽ റോഡുകൾ, വീടുകൾ, സ്കൂളുകൾ, മറ്റ് പൊതുമുതൽ, നദികളിലെ തടയണകൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. 11,000-ലധികം മൃഗങ്ങൾ ഒഴുക്കിൽപെട്ടതായും 17,000 കന്നുകാലികളെ പ്രളയം ബാധിച്ചതായും എ.എസ്.ഡി.എം.എ. അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...