പെല്ലറ്റ് വിവാദം : ‘നിങ്ങൾ നിർഭയം ജോലി ചെയ്തോളൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാം’ ; സിആർപിഎഫ് മേധാവി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഉദ്യോഗസ്ഥരോടു ജോലി നിർഭയം നിർവഹിക്കാൻ സിആർപിഎഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിങ്ങിന്റെ നിർദേശം. പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് സിആർപിഎഫിന്റെ കലാപ നിയന്ത്രണ യൂണിറ്റായ ആർഎഎഫ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന വിവാദം പാർലമെന്റിന് അകത്തും പുറത്തും ചർച്ചയാകുമ്പോഴാണ് സിആർപിഎഫ് മേധാവിയുടെ ഈ പ്രസ്താവന. ഡൽഹിയിൽ സിആർഎഫിന്റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. ‘സിആർപിഎഫിന്റെ ഡയറക്ടർ ജനറൽ എന്ന നിലയിൽ നിങ്ങളുടെ കടമകൾ സത്യസന്ധമായി നിർവഹിക്കുന്നതിന് നിങ്ങൾ എന്ത് നടപടികൾ സ്വീകരിച്ചാലും ആ തീരുമാനങ്ങളുടെ എല്ലാം ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുമെന്ന് ഓരോരുത്തർക്കും ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു’ – സിങ് പറഞ്ഞു.

പ്രതിഷേധക്കാർക്കു നേർക്കുള്ള ആർ‌എഎഫ് ഉദ്യോഗസ്ഥരുടെ നടപടികളെക്കുറിച്ച് ‘പ്രഫഷനൽ പോസ്റ്റ്-ഇവന്റ് അസസ്മെന്റ്’ നടത്തുമെന്നു ദിവസങ്ങൾക്കു മുൻപ് സിആർപിഎഫ് മേധാവി വാർത്താ ഏജൻസിയായ പിടിഐയോടു പ്രതികരിച്ചിരുന്നു. സിആർ‌പി‌എഫിനു കീഴിലാണ് ആർ‌എ‌എഫ് പ്രവർത്തിക്കുന്നത്. കലാപ നിയന്ത്രണം, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പൊലീസിനെ സഹായിക്കുകയാണ് ആർ‌എ‌എഫ് ചെയ്യുക. ഓരോ സ്ഥലത്തും നടപടികൾ കഴിഞ്ഞാൽ അതിനെ കുറിച്ചു പരിശോധന (പ്രഫഷനൽ പോസ്റ്റ്-ഇവന്റ് അസസ്മെന്റ്) നടത്തുന്നത് സി‌ആർ‌പി‌എഫിന്റെ നടപടിക്രമത്തിൽ പെടുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...