അടൂരില്‍ തെരുവ് നായകള്‍ക്ക് അനധികൃത സംരക്ഷണമൊരുക്കിയ സ്ത്രീ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ തെരുവ് നായകള്‍ക്ക് അനധികൃതമായി  സംരക്ഷണമൊരുക്കിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരസഭയിലെ പൊതു സ്ഥലങ്ങളില്‍ അലഞ്ഞ് നടന്നിരുന്ന തെരുവ് നായകള്‍ക്ക് കോഴി മാലിന്യം ഉള്‍പ്പെടെ വാഹനത്തില്‍ എത്തിച്ച് നല്‍കി വരികയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുചക്ര വാഹനത്തില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണവുമായി എത്തിയ ഇവരെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നഗരസഭ ആരോഗ്യ വിഭാഗവും അടൂര്‍ പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

അടൂര്‍ ടൗണിൽ സ്കൂള്‍ മേഖലയുള്‍പ്പെടുന്ന പ്രദേശത്ത് സന്ധ്യ സമയങ്ങളില്‍ ഇവര്‍ സ്ഥിരമായി എത്തി മാംസാവശിഷ്ടങ്ങള്‍ നായകള്‍ക്ക് നല്‍കിയിരുന്നു. ഇതിനെതിരെ നിരവധി പരാതി ഉയര്‍ന്നിരുന്നു എങ്കിലും നടപടിയുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അടൂര്‍ നഗരത്തില്‍ യുവാവിന് തെരുവ് നായയുടെ കടിയേറ്റതിനെ തുടര്‍ന്നാണ് അടൂര്‍ നഗരസഭ അധികൃതര്‍ ഈ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇവരെ പിടികൂടുകയും ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...