ഓഗസ്റ്റ് ഒന്നുമുതൽ ബംഗാളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം വിളമ്പുന്നത് ‘ഇസ്കോൺ’

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ബംഗാളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പുന്നത് തുടരുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊൽക്കത്തയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഉച്ചഭക്ഷണം വിളമ്പുന്നതിനുള്ള അനുമതി ഇന്റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസിനു (ഇസ്കോൺ) തന്നെ നൽകുമെന്നും സുവേന്ദു അധികാരി അറിയിച്ചു. ഇസ്‌കോണിന് അനുമതി നൽകിയ ബംഗാൾ സർക്കാരിന്റെ നടപടി തുടരുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നാം തിയതിൽ മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ കൊൽക്കത്തയിലെ സ്കൂളുകളിൽ ഇസ്കോൺ ഭക്ഷണം നൽകുന്നത്.

സംസ്ഥാനത്തെ സ്കൂളുകളിൽ വെജിറ്റേറിയൻ ആഹാരങ്ങൾ അടിച്ചേൽപ്പിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ ഇസ്കോൺ വിളമ്പുന്ന ഭക്ഷണത്തിന് പുറമെ ആഴ്ചയിൽ രണ്ടു ദിവസം മുട്ട നൽകുമെന്നാണ് ബംഗാൾ മുഖ്യമന്ത്രി അറിയിച്ചത്. ഇതിനുവേണ്ടി സർക്കാർ സ്കൂളുകൾക്കായി 296 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഭരണത്തിലെത്തി ഒരു മാസത്തിനിപ്പുറമാണ് ബംഗാളിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും ഭക്ഷണം വിതരണം ചെയ്യുന്നത് ഇസ്കോൺ ആയിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചത്. ബജറ്റ് പ്രസംഗത്തിലായിരുന്നു ഈ പദ്ധതി മുന്നോട്ട് വെച്ചത്. എന്നാൽ സ്കൂൾ കുട്ടികൾക്കു മുട്ട നൽകുന്നത് അവസാനിപ്പിക്കരുതെന്ന് ടിഎംസി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യമുന്നയിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഇസ്കോൺ വിളമ്പുന്ന ഭക്ഷണത്തിന് പുറമെ ആഴ്ചയിൽ രണ്ടു ദിവസം മുട്ട നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...