20 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി എക്‌സൈസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വടക്കാഞ്ചേരി ഓട്ടുപാറയില്‍നിന്നു 20 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി നസീറൂള്‍ ഹുസൈനെ (29) എക്‌സൈസ് റേഞ്ച് ഇന്‍സെപ്‌റക്ടര്‍ ജീന്‍ സൈമണും സംഘവും അറസ്റ്റ് ചെയ്തു. വിപണിയില്‍ ഉദ്ദേശം 5,00,000 വില മതിക്കുന്ന മയക്കു മരുന്നാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് ”തന” എന്നറിയപ്പെടുന്നു. ഒരു തവണ ഉപയോഗിച്ചാല്‍ തന്നെ ലഹരിക്ക് അടിമപ്പെടുന്ന ഇത്തരം മയക്കു മരുന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയാണ് നാട്ടിലെത്തുന്നത്. ചെറിയ പ്ലാസ്റ്റിക് ഡപ്പികളിലാക്കി ഒരു ഡപ്പിക്ക് 500 രൂപ മുതല്‍ വിലക്കാണ് വിപണില്‍ വിറ്റു വരുന്നത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു എം.കെ., പ്രശാന്ത് വി., കൃഷ്ണകുമാര്‍ പി.പി., കെ.വി. ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ യതുല്‍ കൃഷ്ണ, സനിഷ്, പ്രിവെന്റീവ് ഓഫീസര്‍ സന്തോഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ നൂര്‍ജ, സോന, എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരീക്ഷാ ഘടന മാറ്റാൻ ഉന്നതാധികാര സമിതി; അധ്യക്ഷനായി നന്ദൻ നിലേകനി, വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാൻ പരീക്ഷാ നടത്തിപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട്...

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു...

0
കോഴിക്കോട്: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ...

കേരളത്തിന് ബാധ്യതയായി സർക്കാർ ഭരണം; വൈദ്യുതി പ്രതിസന്ധിക്കെതിരെ എ.കെ.ജി സെന്ററിൽ മെഴുകുതിരി കത്തിച്ച് ...

0
തിരുവനന്തപുരം: പവര്‍കട്ടിനെതിരെ എകെജി സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. സിപിഐഎം കേന്ദ്രകമ്മിറ്റി...

കലൂരിൽ കേൾവിശക്തി കുറവുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

0
എറണാകുളം: കലൂരിലെ ഫ്ലാറ്റിൽ കേൾവിശക്തി കുറവുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25-കാരനായ...