കൈക്കൂലി വാങ്ങുന്നതിനിടെ ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണര്‍ പിടിയില്‍ ; വീട് പരിശോധിച്ചപ്പോള്‍ മുറിനിറയെ നോട്ടുകെട്ടുകള്‍

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അസം പോലീസ് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് & ആന്റി കറപ്ഷന്‍ വ്യാഴാഴ്ച പിടികൂടി.
സംസ്ഥാന ജിഎസ്ടി കമ്മീഷണറുടെ ഓഫീസ് സ്റ്റേറ്റ് ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍, മീനാക്ഷി കകതി കലിതയാണ് പിടിയിലായത്. ടാക്സ് അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഒരു മുറി നിറയെ നോട്ടുകളാണ്. 4000 രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.

ജിഎസ്ടി ഓണ്‍ലൈന്‍ ഫീച്ചറിനായി മീനാക്ഷി 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഇത്രയും തുക കൈക്കൂലി നല്‍കാനില്ലെന്ന് പറഞ്ഞതോടെ ഇവര്‍ തുക 8000 ആയി കുറച്ചു. തുടര്‍ന്നാണ് പരാതിക്കാരന്‍ വിഷയം വിജിലന്‍സ് ആന്‍ഡ് ആന്റ് കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുന്നത്. തുടര്‍ന്ന് പരാതിക്കാരന്‍ 4000 രൂപ മീനാക്ഷിയ്ക്ക് കൈമാറുകയും അതേസമയം തന്നെ വിജിലന്‍സ് ഇവരെ പിടികൂടുകയുമായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മീനാക്ഷിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴാണ് മുറി നിറയെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...