പവൻ ഖേരയുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്ക് മൂന്ന് പാസ്പോർട്ടുണ്ടെന്ന ആരോപണത്തിൽ എടുത്ത കേസിൽ കോൺ​ഗ്രസ് വക്താവ് പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിച്ച സുപ്രീം കോടതി ഉത്തരവ് പറയാൻ മാറ്റി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കേസിൽ ഖേരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന അസം പോലീസ് വാദത്തെ പവൻ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി എതിർത്തു. വിഷലിപ്തമായ പ്രസ്താവനകളാണ് ഹിമന്ത നടത്തുന്നതെന്നും, പവൻ ഖേരയെ ജീവിതകാലം മുഴുവൻ ജയിലിലിടുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതടക്കം ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി.

അപകീർത്തി കേസ് മാത്രമേ നിലനിൽക്കുകയൂള്ളൂവെന്നും, വ്യാജരേഖ ചമച്ചെന്ന വകുപ്പുകളടക്കം നിലനിൽക്കില്ലെന്നും സിങ്വി വാദിച്ചു. അതേസമയം മുൻകൂർ ജാമ്യാപേക്ഷയെ അസം പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. അറസ്റ്റ് അനിവാര്യമാണെന്നും വാദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...