കേരളത്തിൽ ഏപ്രിൽ മാസത്തിൽ 63 ശതമാനം മഴ കുറവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ ഏപ്രിൽ മാസത്തിൽ 63 ശതമാനം മഴ കുറവ്. ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ടുന്നത് 106 മില്ലി മീറ്റർ മഴയാണ്. എന്നാൽ ഇത്തവണ ലഭിച്ചത് 37 എംഎം മഴ മാത്രമാണ്. മാർച്ച് മാസത്തിൽ 15 ശതമാനത്തിൽ അധിക മഴ ലഭിച്ചെങ്കിലും കൂടുതൽ വേനൽ മഴ ലഭിക്കേണ്ട ഏപ്രിൽ മാസത്തിൽ 63 ശതമാനം കുറവ് ലഭിച്ചതാണ് മൊത്തത്തിൽ മഴ കുറയാൻ കാരണം. 2025 ഏപ്രിലിൽ 126 എംഎം ലഭിച്ചിരുന്നു. 2024 ൽ 41 ഉം. എല്ലാ ജില്ലകളിലും കുറവ് മഴയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ മഴ ലഭിച്ച പത്തനംതിട്ട (149 mm)ജില്ലയിലാണ്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം കുറവാണ്. പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും വേനൽ മഴ പകുതി പോലും ലഭിച്ചില്ല. പാലക്കാട്, മലപ്പുറം ജില്ലകളിൽ സാധാരണ ലഭിക്കേണ്ട വേനൽ മഴയുടെ 10 ശതമാനം മാത്രമാണ് ഇക്കുറി ലഭിച്ചത്. തൃശൂർ ജില്ലയിൽ 20 ശതമാനം മാത്രം. കാസർകോട് ജില്ലയില്‍ 79% കുറവും കോട്ടയം ജില്ലയിൽ 73 ശതമാനം കുറവും രേഖപ്പെടുത്തി. മെയ് മാസത്തിൽ തുടക്കത്തിൽ കുറച്ചു കൂടി മെച്ചപ്പെട്ട വേനൽ മഴയാണ് പ്രതീക്ഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...