പ്രളയത്തിൽ വലഞ്ഞ് അസം ; മരണസംഖ്യ 99 ആയി

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: പ്രളയക്കെടുതിയിൽ വലയുന്ന അസമിൽ മരണസംഖ്യ 99 ആയി. വിവിധ ജില്ലകളിലെ ഗ്രാമങ്ങളിലും റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്. 12 ജില്ലകളിലെ 460 ഗ്രാമങ്ങളിലുള്ള 1,47,376 ആളുകൾ ഇപ്പോഴും പ്രളയക്കെടുതിയിലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സോനിത്പൂർ, നഗാവ്, ഗോലാഘട്ട്, ശിവസാഗർ, ഹോജായ്, ദരംഗ്, ജോർഹട്ട്, ധേമാജി, ചരൈദേവ്, കർബി ആംഗ്ലോങ്, ലഖിംപൂർ, ബിശ്വനാഥ് എന്നീ ജില്ലകളിലാണ് പ്രളയക്കെടുതി തുടരുന്നത്. ഈ ജില്ലകളിലെ 1,47,376 പേരെയാണ് പ്രളയം ബാധിച്ചത്. ഗോലാഘട്ട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ദുരിതം തുടരുന്നത്. ഇവിടെ മാത്രം 61,735 പേരെ പ്രളയം ബാധിച്ചു. ശിവസാഗറിൽ 43,492 പേരും ജോർഹട്ടിൽ 24,283 പേരും പ്രളയത്തിൽ വലയുന്നുണ്ട്. 10,599.89 ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറിയിട്ടുണ്ട്.

പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്. ജില്ലാ ഭരണകൂടവും റവന്യൂ വിഭാഗവും സംയുക്തമായി ദുരിതബാധിതർക്ക് സഹായങ്ങൾ എത്തിച്ചുവരികയാണ്. ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പ്രളയക്കെടുതി ഏറ്റവും കൂടുതൽ നേരിട്ട ജില്ലകളിൽ ഒന്നായ ദരംഗിൽ എത്തി സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തി. വെള്ളപ്പൊക്കം തുടരുന്ന സ്ഥലങ്ങളിൽ എത്തിയ മുഖ്യമന്ത്രി, ദുരിതാശ്വസ പ്രവർത്തനങ്ങളും നിരീക്ഷിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

0
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ...