വീടിനുള്ളിൽ നിന്നും ഒരു വർഷം പഴക്കമുള്ള സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ബെംഗളൂരുവിലെ ഒരു വീടിനുള്ളിൽ 57 വയസ്സുകാരിയുടെ അസ്ഥികൂടം കണ്ടെത്തി. നഗസന്ദ്രയ്ക്ക് സമീപമുള്ള ഹാവന്നൂർ ലേഔട്ടിലെ താമസക്കാരിയായ ദാക്ഷായണിയാണ് മരിച്ചത്. ഏകദേശം ഒരു വർഷം മുമ്പ് മരണം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി ഇവർ ഈ വീട്ടിൽ തനിച്ചായിരുന്നു താമസം. വെള്ളിയാഴ്ച വീടിന് സമീപത്തുനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസ് ഹെൽപ്പ് ലൈനിൽ വിവരമറിയിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

ബാഗലഗുണ്ടെ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ദാക്ഷായണിയുടെ സഹോദരൻ മഹേഷ് ബസപ്പ ഗോരവനകൊള്ള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 194 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ദീർഘകാലം മരണം കണ്ടെത്താതെ പോയതിനെക്കുറിച്ചും മരണസാഹചര്യങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

0
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ...