തൃശ്ശൂരിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ അസം സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : നഗരത്തിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന അന്തർസംസ്ഥാന മോഷ്ടാവിനെ പോലീസ് പിടികൂടി. അസം സ്വദേശിയായ 19 വയസ്സുകാരൻ മഹേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ ഫെബ്രുവരി, മെയ് മാസങ്ങളിലായാണ് പ്രതി മോഷണങ്ങൾ നടത്തിയത്. ഫെബ്രുവരി മാസത്തിൽ ഡിഐജി ഓഫീസിന് സമീപമുള്ള ഈ ക്ഷേത്രത്തിലാണ് ആദ്യം മോഷണം നടന്നത്. മാരിയമ്മൻ ക്ഷേത്രത്തിൽ നിന്ന് നാല് ഭണ്ഡാരങ്ങളിൽ നിന്നും മേശയിൽ നിന്നുമായി ഏകദേശം 15,000 രൂപ പ്രതി കവർന്നു. നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്ന് 11,000 രൂപയും 10,000 രൂപ വിലവരുന്ന മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്.

ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളെ തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയത്. പ്രതിയുടെ പേരിൽ നേരത്തെ തന്നെ തിരുവനന്തപുരം, തൃശ്ശൂർ എന്നീ ജില്ലകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....