ജോലി വിട്ടതിന്റെ ദേഷ്യത്തിൽ തമിഴ്‌നാട്ടിൽ അസം സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ജോലി വിട്ടതിന്റെ ദേഷ്യത്തിൽ തമിഴ്‌നാട്ടിൽ അസം സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതി ജോലിക്ക് നിന്നിരുന്ന ഇഷ്ടികക്കളത്തിന്റെ ഉടമയും കൂട്ടാളികളും ചേർന്നാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ മൂവർക്കുമെതിരെ കേസെടുത്തു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. അസം സ്വദേശിനിയെയും ഭർത്താവിനെയും പ്രതി തന്റെ ഇഷ്ടികക്കളത്തിൽ ജോലിക്കായി എത്തിച്ചതായിരുന്നു. പിന്നീട് ഇരുവരും ജോലി വിടാൻ തീരുമാനിക്കുകയും അവിടെ നിന്ന് പോകാൻ തീരുമാനിക്കുകയും ചെയ്തു.

ഇതറിഞ്ഞ പ്രതി രണ്ട് പേരെക്കൂടി വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെ പണം നൽകിയതിനെച്ചൊല്ലി ഇരുഭാഗവും തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ശേഷം മൂവരും ചേർന്ന് അസം സ്വദേശിനിയെയും ഭർത്താവിനെയും വിജനമായ ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ഭർത്താവിനെ ക്രൂരമായി മർദിക്കുകയും യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പേർക്കെതിരെയും പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...