തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്താനാണ് നിലവില്‍ ആലോചിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനം. 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിന് സൗകര്യമൊരുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയതി ഡിസംബര്‍ 31 ആണ്.കരട് വോട്ടര്‍പട്ടിക പരിശോധിച്ച് പരാതികള്‍ 31 വരെ അറിയിക്കാമെന്നും ടിക്കാറാം മീണ വ്യക്തമാക്കി