Thursday, May 1, 2025 4:50 pm

മോദിയടക്കം പ്രചരണത്തിന് വരണമെന്ന്‌ ബി.ജെ.പി സംസ്ഥാന നേതൃത്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക അന്തിമമാക്കാന്‍ കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ഞായറാഴ്ച പുലര്‍ച്ച വരെയും ചര്‍ച്ച. തിങ്കളാഴ്ച കോര്‍കമ്മിറ്റിയും തെരഞ്ഞെടുപ്പ് കമ്മിറ്റിയും യോഗം ചേരും. അതിനുശേഷം കേന്ദ്രഘടകത്തിന്റെ ക്ഷണം കിട്ടുന്ന മുറയ്ക്ക് പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിക്കുപോകും.

ശനിയാഴ്ചയോടെ ആദ്യഘട്ടപട്ടിക പ്രഖ്യാപിക്കാമെന്നാണ് കരുതുന്നത്. വിജയയാത്രയുടെ സമാപനത്തിന് ശനിയാഴ്ച രാത്രി വൈകി തിരുവനന്തപുരത്തെത്തിയ അമിത്ഷായുമായി പുലര്‍ച്ചെ രണ്ടുമുതല്‍ മൂന്നുവരെ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, പ്രഹ്ളാദ് ജോഷി, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍  ചര്‍ച്ച നടത്തി.

സംഘടനാകാര്യങ്ങളും തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായിരുന്നു പ്രധാന വിഷയം. ഇതുവരെ ഉയര്‍ന്നുകേട്ട പേരുകള്‍തന്നെയാകും പട്ടികയിലുണ്ടാവുക. വി. മുരളീധരനെയും കെ. സുരേന്ദ്രനെയും ഉള്‍പ്പെടുത്തിയുള്ള സാധ്യതാപട്ടികയാകും കേന്ദ്രത്തിന് കൈമാറുകെയന്നാണ് വിവരം. രാജ്യസഭാംഗമായി മുരളീധരന് മൂന്നുകൊല്ലംകൂടി കാലാവധിയുള്ളതിനാല്‍ മത്സരിക്കാന്‍ കേന്ദ്രഘടകത്തിന്റെ അനുമതി വേണം. അതുകൊണ്ടുതന്നെ അദ്ദേഹം മത്സരിക്കുമോയെന്നതില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്.

ജില്ലാ പ്രസിഡന്റുമാരില്‍ എല്ലാവരും മത്സരത്തിനുണ്ടാകുമെന്നുറപ്പില്ല. കോര്‍കമ്മിറ്റിയംഗങ്ങളില്‍ ഏതാനും പേരൊഴികെയുള്ളവര്‍ മത്സരിക്കും. അമിത്ഷായുടെ സാന്നിധ്യത്തിലുള്ള ചര്‍ച്ചയ്ക്കുശേഷം ഭേദഗതിയോടെയുള്ള പട്ടികയാകും തെരഞ്ഞെടുപ്പ്കമ്മിറ്റി പരിഗണിക്കുക. കൂടിയാലോചനകള്‍ നടക്കുകയാണെന്നും താന്‍ മത്സരിക്കണമോയെന്നതില്‍ പാര്‍ട്ടിയെടുക്കുന്ന തീരുമാനം ശിരസ്സാവഹിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊട്ടാരക്കര ചിരട്ടക്കോണത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

0
കൊല്ലം: കൊട്ടാരക്കര ചിരട്ടക്കോണത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 74കാരിയായ ഓമനയാണ് കൊല്ലപ്പെട്ടത്....

കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന മാ​ഫി​യ​യു​ടെ പ്ര​ധാ​ന ക​ണ്ണി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഒരാൾ പിടിയിൽ

0
തി​രു​വ​ല്ല: കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന മാ​ഫി​യ​യു​ടെ പ്ര​ധാ​ന ക​ണ്ണി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഒ​റീ​സ...

ജയില്‍ ഉദ്യോഗസ്ഥരില്‍ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്‍ : രഹസ്യ യോഗം ചേര്‍ന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍...

0
തിരുവനന്തപുരം : ജയില്‍ വകുപ്പിലെ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്‍ രഹസ്യ...

മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം 6ന്

0
കുമ്പനാട് : മാർ ക്രിസോസ്റ്റം സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തിൽ 6ന് 2.30ന് കരിമാലത്ത്...