തിരുവനന്തപുരത്ത് സി.പി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സി.പി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരം, കുന്ദമംഗലം സീറ്റുകള്‍ സി.എം.പി ആവശ്യപ്പെട്ടെങ്കിലും തിരുവനന്തപുരം നല്‍കാനുള്ള ധാരണയിലെത്തിയതായാണ് സൂചന. ഏറെ നേരം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തിരുവനന്തപുരം സീറ്റ് സി.എം.പിക്ക് വിട്ടുനല്‍കാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്.

വിജയിക്കുന്ന സീറ്റുകളിലൊന്ന് സിഎംപിക്ക് നല്‍കണമെന്ന് യുഡിഎഫിനകത്ത് സജീവ ചര്‍ച്ചകളുണ്ടായിരുന്നു. കൂടാതെ, സി.പി ജോണിനെ നിയമസഭയിലേക്കെത്തിക്കണമെന്ന് ഏറെ നാളായി യു.ഡി.എഫ് നേതാക്കള്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് തിരുവനന്തപുരം സീറ്റ് സി.പി ജോണിന് വിട്ടുനല്‍കാന്‍ തീരുമാനമായത്. വി.എസ് ശിവകുമാറായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി തിരുവനന്തപുരത്ത് കളത്തിലിറങ്ങിയിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ...

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...

ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

0
ന്യൂ‍ഡൽഹി : മധ്യേഷ്യയിൽ അമേരിക്ക - ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്ന...

കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു

0
കോന്നി : കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്...