ഡിഎംകെ പട്ടികയില്‍ ഡോക്ടര്‍മാരും അഭിഭാഷകരും ; തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : അണ്ണാ ഡിഎംകെ മന്ത്രിമാരും ഡിഎംകെയുടെ പ്രവര്‍ത്തകരും തമ്മിലാണ് പോരാട്ടം എന്ന് പ്രഖ്യാപിച്ച് ഡിഎംകെ സ്ഥാനാര്‍ത്ഥിപ്പട്ടിക എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും. മകന്‍ ഉദയനിധി സ്റ്റാലിന്‍ ചെന്നൈ ചെപ്പോക്കില്‍ നിന്ന് മത്സരിക്കും. മുന്‍ മന്ത്രിമാര്‍ക്കും സിറ്റിങ് എംഎല്‍എമാര്‍ക്കുമെല്ലാം പരിഗണന നല്‍കിയാണ് ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക. അണ്ണാ ദുരെയുടേയും കരുണാനിധിയുടേയും സമാധിസ്ഥലങ്ങളില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷം സ്റ്റാലിന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡോക്ടര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും പട്ടികയില്‍ ഇടമുണ്ട്. യുവാക്കളേയും പരിഗണിച്ചു. 173 സ്ഥാനാര്‍ത്ഥികളില്‍ 13 വനിതകളെ മാത്രമേ പരിഗണിച്ചുള്ളു.

ഉദയനിധി സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നതിലൂടെ കരുണാനിധി കുടുംബത്തിലെ മൂന്നാം തലമുറയും ജനവിധി തേടുകയാണ്. കരുണാനിധി മൂന്ന് തവണ മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് ഉദയനിധിക്ക് നല്‍കിയ ചെപ്പോക്ക്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ നേരിടാന്‍ സമ്പത്ത് കുമാര്‍, ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വത്തിനെതിരെ മുന്‍ അണ്ണാ ഡിഎംകെ എംഎല്‍എ തങ്കത്തമിഴ് സെല്‍വന്‍ എന്നിവരാണുള്ളത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പലതവണ അധികാരത്തിലുണ്ടായിരുന്നെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ ഡിഎംകെയ്ക്ക് കഴിഞ്ഞിരുന്നില്ല. മറ്റ് പാര്‍ട്ടികളിലേതുള്‍പ്പെടെ 187 പേര്‍ ഡിഎംകെയുടെ ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ ഒറ്റയ്ക്ക് അധികാരത്തിലേറാനാണ് സ്റ്റാലിന്റെ ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...