മണ്ണഞ്ചേരി : കൗമാര പ്രായത്തിലുള്ള ബന്ധുക്കളായ നാലുകുട്ടികളെ മണ്ണഞ്ചേരിയില്‍നിന്നു കാണാതായി. അന്യസംസ്ഥാനത്തുനിന്നുവന്ന് തൊഴില്‍ സംബന്ധമായി സ്ഥിരതാമസമാക്കിയവരുടെ മക്കളാണിവര്‍. പതിനാലും പതിനേഴും വയസ്സുള്ള രണ്ടുപെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് കാണാതായത്. വിദ്യാര്‍ഥികളായ ഇവര്‍ കണിച്ചുകുളങ്ങരയിലെ സ്കൂളില്‍ പോകുന്നുവെന്നു പറഞ്ഞാണ് രണ്ടുദിവസം മുന്നേ വീട്ടില്‍നിന്നിറങ്ങിയത്. സംഭവത്തില്‍ മണ്ണഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബന്ധുക്കളായ നാലുകുട്ടികളെ മണ്ണഞ്ചേരിയില്‍നിന്നു കാണാതായി
RECENT NEWS
Advertisment



























