നിയമസഭാ തെരഞ്ഞെടുപ്പ് ; 31 പേരുടെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ 31 പേരുടെ സ്ഥാനാ‌‍‍‍ർഥി പട്ടികക്ക് അംഗീകാരം. പാലക്കാട്, തൃപ്പൂണിത്തറ, പെരുമ്പാവൂർ ഒഴികെയുള്ള മണ്ഡലങ്ങളിലെ സിറ്റിംഗ് എം.എൽ.എമാർ പട്ടികയിൽ ഇടം നേടി. ആദ്യ പട്ടികയിൽ എം.പിമാർ ഇല്ലെന്ന് മധുസൂദനൻ മിസ്ത്രി പറഞ്ഞു. പെരുമ്പാവൂ‍ർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ഡൽഹിയിലെ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ആദ്യ പട്ടികക്ക് കോൺഗ്രസ്‌ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയത്.

31 പേരുകളാണ് ആദ്യ പട്ടികയിൽ ഉള്ളത്. തൃപ്പൂണിത്തറ, പാലക്കാട്, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങൾ ഒഴികെ 19 സിറ്റിങ് എം.എൽ.എമാരും ആദ്യപട്ടികയിൽ ഇടം നേടി. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ ആദ്യ പട്ടികയിൽ പരിഗണിച്ചിട്ടില്ല. എൽദോസിനെതിരേ എഐസിസിക്ക് നേരിട്ട് പരാതി ലഭിച്ചതോടെയാണ് തീരുമാനം രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവെച്ചത്. ആദ്യ പട്ടികയിൽ എം.പിമാർ ഇല്ലെന്ന് മധുസൂധൻ മിസ്ത്രി വ്യക്തമാക്കി. 13 ന് ചേരുന്ന രണ്ടാംഘട്ട സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ ബാക്കി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളിൽ തീരുമാനമെടുക്കും.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ പട്ടിക പുറത്തുവിടാനാണ് നീക്കം. ഒറ്റ പേരുകളിലേക്ക് എത്തിയ മണ്ഡലങ്ങൾ കൊടുങ്ങല്ലൂർ – ഒ.ജെ ജനീഷ്, തൃത്താല – വി.ടി ബൽറാം, കൊയിലാണ്ടി – പ്രവീൺ കുമാർ, ചിറ്റൂർ – സുമേഷ് അച്യുതൻ, വട്ടിയൂർക്കാവ് – കെ.മുരളീധരൻ, കൊട്ടാരക്കര – ഐഷ പോറ്റി, തരൂർ – കെ.സി സുബ്രഹ്മണ്യം, കുന്നത്തുനാട് – വി.പി സജീന്ദ്രൻ, പൊന്നാനി – നൗഷാദ് അലി, നാദാപുരം – കെ.എം അഭിജിത്ത്, മണലൂർ – ടി.എൻ പ്രതാപൻ, കൊല്ലം – ബിന്ദു കൃഷ്ണ.

 

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദൈവത്തിന് സത്യം അറിയാം ; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം

0
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ...

ബലൂചിസ്ഥാൻ സ്വതന്ത്ര പ്രഖ്യാപനം ; കടുത്ത സാമ്പത്തിക തർച്ചയിലേക്ക് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...