ഹരിത ചട്ടം കര്‍ശനമാക്കും – പോളിസ്റ്റര്‍ കൊടി, പ്ലാസ്റ്റിക്, പോളിസ്റ്റര്‍ തോരണം എന്നിവ കര്‍ശനമായി നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പ് ജില്ലയില്‍ പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടത്തുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതു മുതല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും വരെ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന എല്ലാ പ്രചാരണ പരിപാടിയിലും ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ബോര്‍ഡും പോസ്റ്ററും 100 ശതമാനം കോട്ടന്‍, പ്ലാസ്റ്റിക്ക് ഇല്ലാത്ത പേപ്പര്‍, റിസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പി.വി.സി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍ / ക്യൂ ആര്‍ കോഡ് എന്നിവ പതിച്ചു കൊണ്ട് മാത്രം ഉപയോഗിക്കണം.
പോളിസ്റ്റര്‍ കൊടി, പ്ലാസ്റ്റിക്, പോളിസ്റ്റര്‍ തോരണം എന്നിവ കര്‍ശനമായി നിരോധിച്ചു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍, യോഗം, റാലി തുടങ്ങിയവയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നം, പേപ്പര്‍ കപ്പ്, പ്ലേറ്റ് തുടങ്ങിയവ ഉപയോഗിക്കരുത്. വോട്ടെടുപ്പിന് ശേഷം സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മാലിന്യം ഹരിതകര്‍മസേന മുഖേന ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പരിശീലനങ്ങളിലും പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് ദിനത്തില്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്ന ഭക്ഷണ-പാനീയങ്ങളുടെ വിതരണവും പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടത്തണം. ആവശ്യമായ സ്ഥലങ്ങളില്‍ മാലിന്യം തരം തിരിക്കുന്നതിന് മതിയായ ബിന്നുകള്‍ ഒരുക്കും. നിയമലംഘനം ശ്രദ്ധയില്‍ പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 1090, 0468 2990599 നമ്പറില്‍ വിവരം അറിയിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....