കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധയ്ക്കായി നേരിട്ടെത്തി മുഖ്യമന്ത്രി ജോസഫ് വിജയ്. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൈക്കൂലി, ശുചിത്വമില്ലായ്മ, അപര്യാപ്തമായ സൗകര്യങ്ങള്‍ ആണെന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ വിഡിയോ സന്ദേശങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിജയ്‌യുടെ നേരിട്ടുള്ള സന്ദര്‍ശനം. ചെന്നൈയിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനിലാണ് വിജയ് പരിശോധന നടത്തിയത്.

ആശുപത്രിയിലെ പ്രസവ വാര്‍ഡിലെത്തിയ വിജയ് നവജാത ശിശുക്കളെ കൈകളിലെടുത്ത് ഓമനിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. ആശുപത്രിയിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം നേരിട്ട് വിലയിരുത്തുന്നതിനും രോഗികളുടെ പരിചരണം ഉറപ്പുവരുത്തുന്നതിനുമായാണ് മുഖ്യമന്ത്രി വിജയ് മിന്നല്‍ പരിശോധന നടത്തിയത്. വാര്‍ഡുകളിലുണ്ടായിരുന്ന അമ്മമാരോടും കൂട്ടിരുപ്പുകാരോടും വിവരങ്ങള്‍ അദേഹം ചോദിച്ചറിഞ്ഞു. ജോലിയില്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെയും അഴിമതിക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...