പത്തനംതിട്ട ജില്ലയിലെ വരണാധികാരികളെ നിയമിച്ചു : ആദ്യ ദിനമായ ഇന്ന് ജില്ലയില്‍ ഒരു പത്രികയും ലഭിച്ചില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളെ നിയമിച്ചു. തിരുവല്ല മണ്ഡലത്തില്‍ തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ (9447114902), റാന്നി മണ്ഡലത്തില്‍ എല്‍.എ. ഡെപ്യൂട്ടി കളക്ടര്‍ റോസ്‌ന ഹൈദ്രോസ് (9495444735), ആറന്മുള മണ്ഡലത്തില്‍ ആര്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ കെ.എസ്. അനില്‍കുമാര്‍ (8547025685), കോന്നി മണ്ഡലത്തില്‍ എല്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ ഡി.സി. ദിലീപ് കുമാര്‍ (9447773695), അടൂര്‍ മണ്ഡലത്തില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം. ബിപിന്‍കുമാര്‍ (9447799827) എന്നിവരാണ് വരണാധികാരികള്‍.

നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട ആദ്യ ദിനമായ ഇന്ന് ജില്ലയില്‍ ഒരു പത്രികയും ലഭിച്ചില്ല. ജില്ലയിലെ അഞ്ച് നിയമസഭ നിയോജക മണ്ഡലങ്ങളിലെയും വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23 ആണ്. സൂക്ഷ്മ പരിശോധന മാര്‍ച്ച് 24 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26. ഏപ്രില്‍ 9 ന് വോട്ടെടുപ്പും മെയ് 4 ന് വോട്ടെണ്ണലും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ താഴെയിറക്കി

0
മലപ്പുറം: മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ...

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ...

0
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...