നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബാനറുമായ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ; സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബാനറുമായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ദിവസവും പ്രതിഷേധം തുടരുന്നത്. ചോദ്യോത്തരവേളയില്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. ചര്‍ച്ചയ്ക്ക് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇന്നത്തെ സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു.

രാവിലെ മുതല്‍ സഭാ നടപടികളോട് സഹകരിക്കാതെയായിരുന്നു പ്രതിപക്ഷം. മുഖ്യമന്ത്രിക്കെതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തത് അനൗചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇത് പ്രതിഷേധാര്‍ഹമാണെന്നും പറഞ്ഞു. തുടര്‍ന്ന് ബാനര്‍ ഉയര്‍ത്തി ബഹളം വെച്ചു. സഭയില്‍ ബാനര്‍ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. പട്ടികജാതി വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രതിപക്ഷം ശ്രദ്ധതിരിക്കുന്നുവെന്ന് ഭരണപക്ഷം ആരോപിച്ചു.

പ്രതിപക്ഷ ബഹളം തുടരുമ്പോഴേല്ലാം മുഖ്യമന്ത്രി സഭയില്‍ നിശബ്ദനായി ഇരിക്കുകയായിരുന്നു. പ്രതിപക്ഷം നേരത്തെ തന്നെ ബഹിഷ്‌രണം നിശ്ചയിച്ചതാണെന്നും ഇന്നത്തേക്ക് ഒരു സബ്മിഷന്‍ പോലും നല്‍കിയിട്ടില്ലെന്നും ധനമന്ത്രി കെ.എം ബാലഗോപാല്‍ പറഞ്ഞു. പ്രതിപക്ഷം നടത്തുന്നത് സമാരാഭാസമാണെന്ന് പിഎസ് സുപാല്‍ വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിന് ഡല്‍ഹിക്ക് പോകാനാണ് ബഹിഷ്‌കരണമെന്ന് ഇ.കെ വിജയന്‍ പരിഹസിച്ചു. ഇന്നലെ വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പോലും പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച്‌ സഭാ നടപടികള്‍ ബഹിഷ്‌കരിച്ച്‌ അസഭാ കവാടത്തില്‍ സമാന്തര സഭ ചേര്‍ന്ന അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...