സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഒരുക്കുന്നതിനായി പണം മുടക്കിയത് മലപ്പുറം സ്വദേശികള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്  ഒരുക്കുന്നതിനായി പണം മുടക്കിയത് മലപ്പുറം സ്വദേശികള്‍ ആണെന്നാണ് ഏറ്റവും പുതിയ വിവരം. സലിം, ബാവ എന്നിവരാണ് പണം മുടക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇരുവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.

അന്വേഷണം ഭയന്ന് ഇരുവരും ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. നിലവില്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഇബ്രാഹിം, ജുറൈസ്, ഷമീം ജിതിന്‍, അഷ്ഹര്‍, എന്നിവരാണ് പിടിയിലായിട്ടുള്ളത്. ഇതില്‍ ഇബ്രാഹിമിനെയും, ജുറൈസിനെയും കോഴിക്കോട് ക്രൈംബ്രാഞ്ചും, ഷമീമിനെയും, അഷ്ഹറിനെയും ചാലക്കുടി പോലീസുമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് കോഴിക്കോട് അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവില്‍ അടുത്തിടെ പിടിക്കപ്പെട്ട സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും ഇവരുടെയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇരു സ്ഥലങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനായി സിം കാര്‍ഡുകള്‍ എത്തിച്ചത് തൊടുപുഴ സ്വദേശിയായ മുഹമ്മദ് റസലാണ്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ തെലങ്കാനയില്‍ റിമാന്‍ഡിലാണ് റസല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...