ആസ്തി വികസന ഫണ്ട് : പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നിയമനടപടി – ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നടത്തുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പിഴവ് വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയലുകള്‍ നീക്കുന്നതില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള കാലതാമസം ശിക്ഷാര്‍ഹമാണെന്നും ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അടൂര്‍ ഗാന്ധി പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണവകുപ്പിനെ ചുമതലപ്പെടുത്തി. പ്രവര്‍ത്തി പൂര്‍ത്തികരിക്കുന്നതിന് വസ്തുവിന്റെ ഉപയോഗാനുമതി റവന്യു വകുപ്പ് തദ്ദേശസ്വയം ഭരണ വകുപ്പിന് കൈമാറാനും യോഗത്തില്‍ തീരുമാനമായി. പാര്‍ക്കിന്റെ നടത്തിപ്പിനും തുടര്‍പരിപാലനത്തിനും ഭരണസമിതി രൂപീകരിക്കും. അടൂര്‍ യുഐറ്റി സെന്റര്‍ കെട്ടിട നിര്‍മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. ഒരാഴ്ചക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശം നല്‍കി.
അടൂര്‍ മുനിസിപ്പാലിറ്റി പാര്‍ത്ഥസാരഥി ജംഗ്ഷനിലെ കുളം സംരക്ഷണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു.

മിച്ചഭൂമി – പൂഴൂര്‍ റോഡ് കോണ്‍ക്രീറ്റിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. കോട്ടപ്പുറം കനാല്‍ റോഡും അംബികാഭവനം- വല്യയ്യത്ത് കനല്‍ റോഡും നിര്‍മാണം പൂര്‍ത്തിയായി. കല്ലട ഇറിഗേഷന്‍ പ്രോജക്ട് കനാല്‍ റോഡിന് ഭരണാനുമതി ലഭിച്ചതായും സാങ്കേതികാനുമതി താമസിയാതെ ലഭിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഷിബു, അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്‍, എഡിസി ജി. രാജ്കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷെയ്ക് ഹസീനയെ കൈമാറണം ; നടപടികൾ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി താരിഖ് റഹ്മാൻ

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം...

ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു ; ബന്ദ് പ്രഖ്യാപിച്ച് ബിജെപി

0
റാഞ്ചി : ജാർഖണ്ഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

സമരം ഇന്ന് 37-ാം ദിവസം ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങി 37 ദിവസം പിന്നിടുമ്പോൾ എൽപിഎസ്ടി...

അദാനിക്ക് ആശ്വാസം : ക്രിമിനൽ കുറ്റങ്ങൾ തള്ളി അമേരിക്കൻ കോടതി ; കേസ് അവസാനിപ്പിച്ച്...

0
വാഷിങ്ടൺ : അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് എതിരായ ക്രിമിനൽ...