വണ്ടൂര്‍ : സ്വത്ത് വീതം വെക്കുന്നതിനെ ചൊല്ലി ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പഴയ വാണിയമ്ബലം പരേതനായ കൂറ്റഞ്ചേരി നാരായണെന്റ മകന്‍ വിജേഷാണ് (37) മരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് െതരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു വിജേഷ്.
ശനിയാഴ്ച വൈകീട്ട് നാേലാടെയായിരുന്നു സംഭവം. വിജേഷിെന്റ അമ്മാവെന്റ മകനും പ്രതിയുമായ ഓമാനി മനോജ് രക്ഷപ്പെട്ടു. പഴയ വാണിയമ്ബലത്തുള്ള മനോജിെന്റ അച്ഛെന്റ തറവാട് സ്ഥലം വീതം വെക്കാന്‍ ശനിയാഴ്ച രാവിലെ ചര്‍ച്ച നടന്നിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു. പിന്നീട് വൈകീട്ട് വീണ്ടും ഇേതക്കുറിച്ച് വാക്കേറ്റം ഉണ്ടാവുകയും മനോജ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിജേഷിെന്റ വയറ്റില്‍ കുത്തുകയുമായിരുന്നു.
ഉടന്‍ ബന്ധുക്കള്‍ക്ക് നേരെ കത്തി വീശി മനോജ് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. വിജേഷിനെ സമീപത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഖിലയാണ് ഭാര്യ. മക്കള്‍: അവന്തിക, അശ്വാനന്ദ്, ആറു മാസം പ്രായമുള്ള അനന്ദിക.