കൂട്ടായ്മകള്‍ പ്രദേശത്തിന്റെ വികസനം ലക്ഷ്യംവെച്ചുള്ളതാകണം : ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൂട്ടായ്മകള്‍ പ്രദേശത്തിന്റെ വികസനം ലക്ഷ്യം വെച്ചുള്ളതാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം പെരുമ്പുളിയ്ക്കല്‍ തണല്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്തെ സാംസ്‌കാരികരംഗത്തും സന്നദ്ധരംഗത്തും പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തണല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ചടങ്ങില്‍ കേരളസര്‍ക്കാരിന്റെ നേത്രചികിത്സാ ക്യാമ്പില്‍ അര്‍ഹരായ മുപ്പത്തിരണ്ട് പേര്‍ക്ക് സൗജന്യമായി കണ്ണടകളും വിതരണം ചെയ്തു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എല്‍. അനിതകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ കെ സുരേഷ്, പ്രിയ ജ്യോതികുമാര്‍, വരിക്കോലില്‍ ദേവസ്വം പ്രസിഡന്റ് സുധീര്‍കുമാര്‍, ആര്‍ എന്‍ കുറുപ്പ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ നേരിട്ടെത്തി പരിശോധിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിശോധിച്ച് ഹൈക്കോടതി. ജസ്റ്റിസ്...

അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി പൊതുവേദിയിൽ അവഗണിച്ചതിൽ പ്രതികരണവുമായി കെ.സി വേണുഗോപാൽ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ...

ഫുട്‌ബോൾ ടീം ആരാധകർ തമ്മിൽ തർക്കം : വീട് കയറി ആക്രമിച്ചെന്ന് പരാതി ;...

0
കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്‌ബോൾ ടീം ആരാധകർ തമ്മിലുള്ള തർക്കത്തിൽ...

മൺസൂൺ ബമ്പർ BR-110 ലോട്ടറി നറുക്കെടുത്തു

0
തിരുവനന്തപുരം: ഏറെ നാളത്തെ ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകൾക്കൊടുവിൽ മൺസൂൺ ബമ്പർ BR-110...