ജയത്തോടെ ആഴ്സണലിനെ പിന്നിലാക്കി ആസ്റ്റൺ വില്ലയും മാഞ്ചസ്റ്റർ സിറ്റിയും

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ വർഷത്തെ അവസാനമത്സരത്തിൽ അസ്റ്റൺ വില്ലക്കും മാഞ്ചസ്റ്റർ സിറ്റിക്കും ജയം. എവർട്ടന് കനത്ത തോൽവി.പോയിന്റ് പട്ടികയിൽ 19ാം സ്ഥാനക്കാരായ ബേൺലിക്കെതിരെ ആസ്റ്റൺ വില്ല വിറച്ചാണ് ജയിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ ജയത്തോടെ ആസ്റ്റൺവില്ല പോയിന്റ് പട്ടികയിൽ ആഴ്സണലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 20 മത്സരങ്ങളിൽ 42 പോയിന്റുമായി ലിവർപൂളിന് പിന്നിലാണ് ആസ്റ്റൺ വില്ല. ഒരു മത്സരം കുറച്ച് കളിച്ച സിറ്റിയും ആഴ്സണലും 40 പോയിന്റുമായി മൂന്നും നാലും സ്ഥാനങ്ങളിലാണ്. 28ാം മിനിറ്റിൽ ലിയോൺ ബെയ്‍ലിയും 42ാം മിനിറ്റിൽ മൂസ ഡയാബിയും 89ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഡഗ്ലസ് ലൂയിസുമാണ് ആസ്റ്റൺ വില്ലക്കായി ഗോൾ കണ്ടെത്തിയത്.

56ാം മിനിറ്റിൽ സാൻഡർ ബർഗ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ പത്ത് പേരായി ചുരുങ്ങിയ ബേൺലി ഗംഭീര ചെറുത്തുനിൽപ്പാണ് നടത്തിയത്. സെക്കി അംഡൗണിയും ലൈൽ ഫോസ്റ്ററുമാണ് ബേൺലിക്കായി ഗോൾ സ്കോർ ചെയ്തത്. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളിന് ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ച് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 16ാം മിനിറ്റിൽ റോഡ്രിയും 61ാം മിനിറ്റിൽ ഹൂലിയൻ ആൽവാരസുമാണ് സിറ്റിക്കായി ഗോൾ കണ്ടെത്തിയത്. മറ്റൊരു മത്സരത്തിൽ വൂൾവ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് എവർട്ടനെ തകർത്തു. മാക്സ് കിൽമാൻ, മാത്യൂസ് കുനാ, ക്രെയ്ജ് ഡാവ്സൺ എന്നിവരാണ് ഗോൾ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...