പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കളുണ്ടാക്കി മാതൃകയാവുകയാണ് ഇരവിപേരൂർ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ അശ്വതിയും എബിയയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജോലിക്കിടെ ലഭിക്കുന്ന പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കളുണ്ടാക്കി മാതൃകയാവുകയാണ് ഇരവിപേരൂർ പഞ്ചായത്ത് നാലാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ പുലയ്‌ക്കുന്നിൽ അശ്വതിയും എബിയയും. 10 വർഷത്തിലേറെയായി പാഴ്‌വസ്‌തുക്കളിൽ നിന്ന് കരകൗശല വസ്തു‌ക്കൾ നിർമിക്കുകയാണ് ഇരവിപേരൂർ സ്വദേശിയായ അശ്വതി പി മോനി. ഉപയോഗശൂന്യമായ കുപ്പികൾ ഉപയോഗിച്ച് വർണാഭമായ ഉൽപ്പന്നങ്ങൾ ആണ് അശ്വതി നിര്‍മ്മിക്കുന്നത്. ബോട്ടിൽ ആർട്ടിന് നല്ല പ്രചാരമുള്ളതിനാൽ ആളുകൾ ഗിഫ്റ്റായി നൽകാൻ ഇവ തെരഞ്ഞെടുക്കാറുണ്ടെന്ന് അശ്വതി പറയുന്നു.

ഒരു വർഷമായി ഇരവിപേരൂർ പഞ്ചായത്ത് നാലാം വാർഡിലെ ഹരിതകർമ സേനാംഗമായി പ്രവർത്തിക്കുകയാണ് എബിയ മോൾ സണ്ണി. ഹരിത കർമസേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിൽ നിന്ന് പുനചംക്രമണ യോഗ്യമായവ കണ്ടെത്തി അവ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിക്കുകയാണ് എബിയ. പിസ്താ ഷെൽ, പുനരുപയോഗ യോഗ്യമായ പ്ലാസ്‌റ്റിക്, കുപ്പികൾ, പ്ലാസ്റ്റിക് നെറ്റുകൾ, കവറുകൾ തുടങ്ങിയവ കൊണ്ടാണ് ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. ചവിട്ടി, ഫ്ലവർവേസ്, ഡ്രീം ക്യാച്ചർ, അലങ്കാര വസ്തുക്കൾ എന്നിവയാണ് സഹോദര ഭാര്യമാരായ ഇരുവരും നിർമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...