പരസ്‌പരം കൊമ്പ്കോർത്ത് ; ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചുവെന്ന് തമിഴ്നാട് ഗവർണർ, പിന്നാലെ ഗവർണറും ബിജെപിയും സംസ്ഥാനത്തെ അവഹേളിച്ചുവെന്ന് ഡിഎംകെ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്നും ദേശവിരുദ്ധരാണെന്നുമുള്ള ആരോപണവുമായി ബിജെപി. എന്നാൽ തമിഴ് ഭാഷയെ അപമാനിച്ച ഗവർണറും ബിജെപിയും സംസ്ഥാനത്തെ അവഹേളിച്ചെന്നാണ് ഡിഎംകെയുടെ മറുപടി. നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാതെ ഗവർണർ ആർ എൻ രവി മടങ്ങിയതിന് പിന്നാലെയാണ് പുതിയ പോര്‍മുഖം തുറന്നത്. തമിഴ് ഭാഷയോടുള്ള ആദരം വ്യക്തമാക്കുന്ന തമിഴ് തായ് വാഴ്ത്തും ഗാനം ചൊല്ലിയാണ് തമിഴ്നാട്ടിൽ എല്ലാ ചടങ്ങുകളും തുടങ്ങുന്നത്.

വർഷങ്ങളായി നിയമസഭയിലും പിന്തുടരുന്ന കീഴ്വഴക്കമാണിത്. സംസ്ഥാന ഗാനത്തിന് പകരം തന്‍റെ പ്രസംഗത്തിന് മുൻപ് ദേശീയ ഗാനം ആലപിക്കണമെന്നാണ് ഗവർണർ ആർ എൻ രവി ആവശ്യപ്പെട്ടത്. ആർ എൻ രവിയുടെ ആവശ്യം തള്ളിയ സർക്കാർ ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം. എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയുള്ള പതിവ് ദേശീയ ഗാനത്തിന് കാത്തുനിൽക്കാതെ ഗവർണർ ഇറങ്ങിപ്പോയതോടെ ബിജെപി വാദത്തിന്‍റെ മുനയൊടിഞ്ഞെന്നാണ് ഡിഎംകെ സഖ്യത്തിന്‍റെ മറുപടി. ‘ഗാന്ധിജിയെ വധിച്ച സവർക്കറേക്കാൾ ദേശസ്നേഹം ഞങ്ങൾക്കുണ്ട്’ എന്നാണ് ജവഹിറുള്ള എംഎൽഎ വ്യക്തമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...