ഗുരുവായൂരിൽ പൊതു അവധി ദിവസങ്ങളിൽ സ്‌പെഷ്യൽ ദർശനം നിർത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: പൊതു അവധി ദിവസങ്ങളിലെ സ്‌പെഷ്യൽ ദർശനം നിർത്തിവെയ്‌ക്കാനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്. രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെയുള്ള സ്‌പെഷ്യൽ ദർശനമാണ് നിർത്താൻ തീരുമാനിച്ചത്. പൊതു അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. അതിനിടെ സ്‌പെഷ്യൽ ദർശനം അനുവദിക്കുന്നത് ക്യൂ നിൽക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് കണക്കിലെടുത്താണ് തീരുമാനം.

ക്ഷേത്രം ഗോപുരത്തിൽ നിന്ന് ടോക്കൺ വാങ്ങി ദർശനം നടത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഭക്തർക്ക് ദർശനത്തിനായി അഞ്ചും ആറും മണിക്കൂർ ക്യൂ നിൽക്കേണ്ട സാഹചര്യമായിരുന്നു. പുതിയ തീരുമാനത്തോടെ ഇത് ഒഴിവായി. വൈശാഖം പിറന്നതോടെ ദർശനത്തിന് വൻ തിരക്കാണ്. ഞായറാഴ്ച ദർശനത്തിന് വൻ തിരക്കുണ്ടായിരുന്നെങ്കിലും ഉച്ചയ്‌ക്ക് 1.45-ഓടെ ക്യൂവിൽ നിന്ന് മുഴുവൻ ഭക്തർക്കും ദർശനം ലഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...