Friday, May 3, 2024 4:20 am

കടമ്മനിട്ടയിൽ അടവി ചടങ്ങുകൾ കഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കടമ്മനിട്ട : കടമ്മനിട്ടയിൽ അടവി ചടങ്ങുകൾ കഴിഞ്ഞു. ആർപ്പോ വിളികളിൽ കരയുടെ മനസ്സ് ഒന്നായി. മുറുകിയമേളത്തിൽ ചുവടുവെച്ച കോലങ്ങൾക്കൊപ്പം അവരുടെ മനസ്സും ഇളകിയാടി. കാച്ചി ക്കൊട്ടിയ തപ്പിൻ്റെ മണിനാദം കണക്കായ ശബ്ദം കാവിനും കരയ്ക്കുമപ്പുറത്തെത്തി. ചൂട്ടു വെളിച്ചത്തിൽ കളംനിറഞ്ഞു തുള്ളിയ കോലങ്ങൾ കണ്ട് ഭഗവതിയും പ്രസന്നയായി. നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ കടമ്മനിട്ട പടേനി കളത്തിൽ തുള്ളിയിരുന്ന കാലൻ കോലത്തിന്റെ എഴുത്തു ഘടന വീണ്ടും തിരികെ കളത്തിൽ കൊണ്ടുവന്നിരിക്കുകയാണ്. പടേനി ആശാൻ കടമ്മനിട്ട രഘുകുമാറിന്റെ നിർദ്ദേശപ്രകാരം കെ ആർ രഞ്ജിത്തിനാണ് പഴമയുടെ സൗന്ദര്യത്തെ തിരികെ കൊണ്ടുവരാൻ നിയോഗം ലഭിച്ചത്.

ഇന്നലെ രാത്രി അടവി ദിനത്തിൽ കടമ്മനിട്ട പടേനിക്കളത്തിൽ ആഴിയിൽ പനമരം ഉയർത്തി അടവി ചടങ്ങുകൾ നടത്തി. ഒറ്റപ്പാളയിൽ തീർത്ത പക്ഷി മുഖത്തിന് നീണ്ടു വളഞ്ഞ ചുണ്ട് തയ്ച്ച് ചേർത്തതാണ്. കുരുത്തോല കീറി ഉണ്ടാക്കുന്ന ചിറകും വീശി കളമഴിച്ച് തുള്ളുന്ന കോലത്തിന് ദ്വാപര യുഗത്തിലെ കൃഷ്‌ണ കഥയിലെ സന്ദർഭമാണ് പാടുന്നത്. അമ്പാടിയിലെ ഉണ്ണിക്കണ്ണനെ ബാധിക്കാൻ വന്ന പക്ഷി ഒടുവിൽ മാധവന്റെ അനുഗ്രഹത്താൽ സർവലോകം പൂകിയ കഥയാണ് വിവരിക്കുന്നത്. ഇത് പാടി തുള്ളിക്കളിക്കുമ്പോൾ ബാലഗ്രഹ പീഡകൾ ഒഴിഞ്ഞു പോകുമെന്ന് വിശ്വസിക്കപ്പെടുന്നു. കുഞ്ഞുങ്ങളുടെ ഗ്രഹണി മോഷത്തിനും ഗർഭ ദോഷങ്ങൾക്കും വഴിപാടായി പക്ഷിക്കോലം നടത്തുന്നത്. ഇന്നലെ രാത്രി 11 മണിയോടെ കടമ്മനിട്ട ഹൃഷികേശ ക്ഷേത്ര സന്നിധിയിൽ നിന്നും അരക്കിയക്ഷി പക്ഷിക്കോലം എന്നീ വിശേഷാൽ കോലങ്ങളുമടങ്ങിയ കൂട്ടക്കോലമാണ് കളത്തിൽ എത്തിയത്. ഇന്ന് ഇടപ്പടേനി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിപി കൂടുന്നുണ്ടോ? കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

0
ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും...

കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കടയുടമ

0
കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ....

യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

0
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍...

നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി

0
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ...