വടക്കൻ സിറിയയിൽ തിരക്കേറിയ മാർക്കറ്റിൽ കാർ ബോംബ് സ്ഫോടനം : 7 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

അസാസ്: വടക്കൻ സിറിയയിലെ തിരക്കേറിയ ചന്തയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. തുർക്കിയുടെ അതിർത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിൽ നടന്ന സ്ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദിനെതിരെ പോരാടുന്ന തുർക്കി അനുകൂല റിബലുകൾ നയിക്കുന്ന അസാസിൽ നടന്ന ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. റമദാൻ നോമ്പ് മാസത്തിൽ കുട്ടികൾക്ക് പുതുവസ്ത്രങ്ങളും മറ്റും വാങ്ങാനായി നിരവധിപ്പേർ മാർക്കറ്റിലെത്തിയ സമയത്താണ് സ്ഫോടനം നടന്നത്. കുട്ടികൾ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. കെട്ടിടങ്ങൾ തകർന്നതിന്റെയും നിരവധി ആളുകൾ പരിക്കേറ്റ് കിടക്കുന്നതിന്റേതുമായ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇനിയും ഏറ്റെടുത്തില്ല. സിറിയൻ ഇടക്കാല സർക്കാരിന്റെ ആസ്ഥാനമാണ് അസാസ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...