കോഴഞ്ചേരി പാലത്തിന് താഴെയുള്ള പലയിടങ്ങളിലും അപകടക്കെണിയായ് കയങ്ങളും ചുഴികളും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പമ്പാനദി ഒഴുകുന്ന കോഴഞ്ചേരി പാലത്തിന് താഴെയുള്ള പലയിടങ്ങളിലും അപകടക്കെണിയൊരുക്കി കയങ്ങളും ചുഴികളും. മാരാമൺ മണൽപ്പുറത്തിനും പരപ്പുഴ കടവിനും മുകളിലായുള്ള ഭാഗം ഇതിന് മുൻപും അപകടക്കെണിയായി മാറിയിട്ടുണ്ട്. നാല് വർഷം മുൻപ് കൺവൻഷന് എത്തിയ തിരുവനന്തപുരം സ്വദേശിയായ ഒരു യുവാവ്, ആറന്മുള വള്ളംകളിക്ക് എത്തിയ കൊല്ലം സ്വദേശിയായ യുവാവ്, പ്രദേശത്ത് താമസിച്ച് വന്ന തമിഴ്നാട് സ്വദേശിയുടെ മകൻ തുടങ്ങി എട്ടോളം യുവാക്കളാണ് വിവിധ കാലങ്ങളിൽ ഇവിടെ അപകടത്തിൽ പെട്ട് മുങ്ങിമരിച്ചത്. കൺവൻഷൻ പന്തലിന് താഴെയുള്ള കടവിലാണ് സാധാരണയായി ജനങ്ങൾ കുളിക്കാൻ ഇറങ്ങുന്നത്. ഈ കുളിക്കടവ് ഭാഗത്ത്‌ വലിയ ആഴം ‌ഇല്ല.

ഇവിടെ നിന്ന് താഴേക്ക് പോകുന്തോറും ആറിന്‍റെ സ്വഭാവം തന്നെ മാറും. വലിയ ആഴമുള്ള ഗർത്തമാണ് ഈ ഭാഗങ്ങളിലുള്ളത്. വെള്ളത്തിൽ കൂടി നടന്ന് നീങ്ങുന്ന ഒരാൾ പെട്ടെന്ന് വലിയ ആഴമുള്ള കിണറിൽ പതിക്കുന്നത് പോലെ വീണ് പോകുന്ന സ്ഥിതിയാണെന്ന് നദിയെപ്പറ്റി അറിവുള്ളവർ പറയുന്നു. ഇവിടെ ചുഴിയും ഉണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസവും 3 യുവാക്കള്‍ക്ക് ജീവൻ നഷ്ടപ്പെടാനിടയായതും ഈ രീതിയിൽ തന്നെയാവാനാണ് സാധ്യത. യുവാക്കളുടെ മൃതദേഹം കണ്ടെടുക്കുന്നതിന് 200 മീറ്റർ മുകളിലായുള്ള കുളിക്കടവ് ഭാഗത്താണ് ഇവർ കുളിക്കാൻ ഇറങ്ങിയത്.

വെള്ളത്തിൽ കിടന്ന ഇവർ ആഴം കുറവായതിനാൽ നിക്ഷേപമാലി ഭാഗത്തേക്ക് നീങ്ങിയതാവാം മരണത്തിന് കാരണമായത്‌. പ്രദേശവാസികൾ ആരും സമീപത്ത് ഇല്ലാതിരുന്നതിനാൽ അപകടമേഖലയെ കുറിച്ച് ഇവർക്ക് മുന്നറിവ് ലഭിച്ചതുമില്ല. കയത്തിലേക്ക് മെഫിനും പിന്നാലെ മെറിനും എബിനും വീണ് പോകയായിരുന്നു. 30 അടിയിലധികം താഴ്ചയുള്ള ഭാഗത്ത്‌ നിന്നാണ് എബിന്റെ മൃതദേഹം കണ്ടെടുത്തത്. നദിയിൽ താഴെ പാറക്കെട്ടുകളാണെന്നും അവിടേക്ക് വീഴുന്നവർ ആരും രക്ഷപെട്ടിട്ടില്ല എന്നുമാണ് ഈ ഭാഗത്തെ കുറിച്ച് അറിയാവുന്നവർ പറയ‌ുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...