റാന്നി താലൂക്കാശുപത്രിയില്‍ രാത്രിയില്‍ എത്തുന്ന രോഗികളും കൂട്ടിരുപ്പുകരും മരുന്നും ഭക്ഷണവും കിട്ടാതെ വലയുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : പുതിയ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമ്പോഴും രാത്രി ഒമ്പതിനു ശേഷം റാന്നി താലൂക്ക് ആശുപത്രിയിലെത്തുന്നവര്‍ വലഞ്ഞതു തന്നെ. അടിയന്തര മരുന്നുകളും കാന്‍റീന്‍ സൗകര്യവും ഇല്ലാത്തതാണ് കാരണം. ഫാര്‍മസിയില്‍ ഇല്ലാത്ത മരുന്നുകള്‍ രോഗിക്ക് പിന്നീട് അടുത്ത ദിവസമേ കിട്ടു. രാത്രിയില്‍ തുറക്കുന്ന മരുന്നു കടകള്‍ റാന്നിയില്‍ ഇല്ലാത്തതാണ് കാരണം. ഏകദേശം പത്തോളം ഇംഗ്ലീഷ് മരുന്നു കടകള്‍ ആശുപത്രിയുടെ ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലുണ്ട്. എല്ലാം വൈകിട്ട് എട്ടു മണിയോടെ അടയ്ക്കും.

ഫാര്‍മസിയില്‍ ഡോക്ടറുടെ കുറിപ്പടിയുമായി ചെന്നാല്‍ അടിയന്തര മരുന്നുകള്‍ കാണുകയുമില്ല. ഇതുമൂലം രാത്രിയില്‍ റാന്നി താലൂക്കാശുപത്രിയിലെത്തുന്ന രോഗികള്‍ വലയുകയാണ്. മരുന്നു കിട്ടാത്ത പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മിക്കപ്പോഴും രോഗികള്‍ രാത്രികാലങ്ങളില്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ശബരിമല തീര്‍ത്ഥാടന കാലത്ത് റാന്നിയിലെ മരുന്നു കടകള്‍ ഊഴമിട്ട് രാത്രി കാലങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാറുണ്ട്. ഇത് എല്ലാ ദിവസവും തുടര്‍ന്നാല്‍ പ്രശ്നം പരിഹരിക്കാനാവും. പകല്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ രാത്രിയില്‍ ഇല്ലാത്തതിനാല്‍ രോഗികളും കൂട്ടിരിപ്പുകാരും വലയുകയാണ്. അടിയന്തര ഘട്ടങ്ങളില്‍ വേണ്ടുന്നതടക്കം മരുന്നുകള്‍ ആശുപത്രിയില്‍ സ്റ്റോക്ക് ചെയ്യുകയും രാത്രിയില്‍ മുഴുവന്‍ സമയവും കാന്റീന്‍ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് പോംവഴി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാർ പുഴയിലേക്ക് മറിഞ്ഞ് അധ്യാപകനും രണ്ട് മക്കളും മരിച്ചു; ആത്മഹത്യയിലേക്ക് വഴിചൂണ്ടി വാട്സ്ആപ്പ് സ്റ്റാറ്റസ്

0
ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ അധ്യാപകനും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന കാര്‍...

‘അറ്റ്ലാന്റിക് നിന’ എത്തുന്നു; ഇന്ത്യയിൽ കനത്ത മൺസൂണിന് സാധ്യതയെന്ന് സൂചന

0
ന്യൂഡൽഹി: ലോകമെമ്പാടും സൂപ്പർ എൽ നിനോയുടെ കെടുതികൾ തുടരുന്നതിനിടെ, കാലാവസ്ഥാ ഭൂപടത്തിൽ...

മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്

0
കൊച്ചി: മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്. ടാറ്റ...

സോനം വാങ്‌ചുക്കിനെ സന്ദർശിച്ച് പവൻ ഖേര; ആരോഗ്യനിലയിൽ ആശങ്കയെന്ന് പ്രതികരണം

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍...