കദളിമംഗലം പടേനിയിൽ ഇരുവെള്ളിപ്പറ – തെങ്ങേലി കരക്കാരുടെ അടവി ഗ്രാമോത്സവം ഇന്ന് നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കദളിമംഗലം പടേനിയിൽ ഇരുവെള്ളിപ്പറ-തെങ്ങേലി കരക്കാരുടെ അടവി ഗ്രാമോത്സവം ഇന്ന് നടക്കും. പകൽ രണ്ടിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇരുകരകളിലെ വീടുകളിൽ നിന്നും മരങ്ങൾ ശേഖരിച്ച് ക്ഷേത്രപരിസരത്ത് വെയ്ക്കും. രാത്രി 9.30ന് വിളക്കുവെച്ച് പുലവൃത്തത്തോടെ പടേനിയ്ക്ക് തുടക്കമാകും. പുലവൃത്തത്തിൽ പ്രത്യേക ഇനമായ കോൽകളി അരങ്ങേറും. തുടർന്ന് യക്ഷികിന്നരഗന്ധർവാദി സൈന്യങ്ങളെയും കരക്കാർ ഒത്തുചേർന്ന് ചൂട്ടുകറ്റ കത്തിച്ചുപിടിച്ച് കൂകിവിളിച്ച് വരുത്തുന്നതിനായി ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വെയ്ക്കുമ്പോൾ ചൂട്ടുവെയ്പ്പ് പൂർത്തിയാകുന്നു. ശേഷം വിനോദ ഇനമായ പരദേശി അരങ്ങേറും. ഗണപതി കോലത്തോടെ മുഖംമറച്ചുള്ള പാളക്കോലങ്ങളുടെ തുള്ളലാകും. ആദ്യം ശിവകോലം കളത്തിലെത്തും ശേഷം 101,32,16 പാളകളുടെ ഭൈരവിക്കോലങ്ങൾ കളത്തിൽ തുള്ളിമാറും. കരിമറുതയും, മറനീക്കി അന്തരയക്ഷിയും പിന്നീട് രണ്ട് കാലൻകോലങ്ങൾ വീതം തുള്ളിമാറും.

ചെറുകോലങ്ങളായ പക്ഷി,യക്ഷി,മറുത എന്നിവ കളത്തിലെത്തും. മാടൻകോലം തുള്ളിമാറുന്നതോടെ അടവി ദിവസത്തെ കോലംതുള്ളലിന് സമാപനമാകും. രാത്രി 2ന് അടവി ചടങ്ങുകൾ ആരംഭിക്കും. വേലൻപറ കൊട്ടി അടവിവരവ് അറിയിക്കും. ശേഷം കൈസ്ഥാനിയൻ 11നാളികേരം ഉടച്ച് പളളിപ്പാന പൂർത്തികരിക്കും. ക്ഷേത്രമുറ്റത്ത് ഈറനോടെ അണിചേർന്നവർ ശേഖരിച്ച് വെച്ചിരുന്ന വൃക്ഷങ്ങൾ ക്ഷേത്രമുറ്റത്തേക്ക് എത്തിച്ച് നാട്ടിനിറുത്തി കാനനപ്രതീതി ഉളവാക്കും. തുടർന്ന് വ്രതംനോക്കിയ പടേനി കലാകാരൻമാർ ശരീരത്ത് ചൂരൽചുറ്റി ക്ഷേത്രത്തിന്‌ മൂന്ന് പ്രദക്ഷിണം വെച്ച് ദേവിക്ക് നിണമൂട്ട് നടത്തുന്നതോടെ അടവി ചടങ്ങുകൾ സമാപിക്കും. ഇന്നലെ വെൺപാലകരക്കാരുടെ വലിയ ഇടപ്പടേനി നടന്നു. നാളെ വെൺപാല കരക്കാരുടെ അടവി നടക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...