മലമ്പണ്ടാര ഗോത്രത്തിന്‍റെ നേതൃത്വത്തിൽ അടയേറ് പൂജ നടത്തി

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : മലദൈവങ്ങളെ പ്രസാദിപ്പിച്ച് മലമ്പണ്ടാര ഗോത്രത്തിന്‍റെ നേതൃത്വത്തിൽ നടന്ന അടയേറ് പൂജയ്ക്ക് സാക്ഷികളാകാൻ കാടുതാണ്ടി ആദിവാസികളെത്തി. ഗോത്രത്തിന് ലഭിക്കുന്ന ഐശ്വര്യത്തിന് കാരണഭൂതനായ മലദൈവങ്ങൾക്ക് നന്ദി അറിയിച്ച് മണിക്കൂറുകൾ നീണ്ട പൂജയ്ക്കു സാക്ഷിയായശേഷം ആദിവാസികൾ മടങ്ങി. മലമ്പണ്ടാര ഗോത്രത്തിന് വംശനാശമോ, മറ്റേതെങ്കിലും വിധത്തിലുള്ള അനർഥങ്ങൾ നേരിടുന്നുണ്ടോ എന്നറിയാൻ മലമ്പണ്ടാര സംരക്ഷണ സമിതി ശബരിമല പൂങ്കാവനത്തിന്‍റെ കവാട ഭാഗത്താണ് അടയേറ് പൂജ നടന്നത്. ആദിവാസികളുടെ ആത്മീയ ഗുരു ആർ.കുഞ്ഞുകുഞ്ഞിന്‍റെ കാർമികത്വത്തിലായിരുന്നു പൂജ.

40 വർഷത്തിന് ശേഷമാണ് അടയേറ് പൂജ നടക്കുന്നതെന്ന് ആദിവാസി ഐക്യ വേദി സംസ്ഥാന കമ്മിറ്റി അംഗം പി.എസ്.ഉത്തമൻ പറയുന്നു. ഊരിലെ മുതിർന്ന 7 ആളുകൾ 21 ദിവസത്തെ വ്രതം നോക്കി മാലയിട്ടാണ് പൂജാ കർമത്തിൽ പങ്കാളികളായത്. ചണ്ണയ്ക്കാ, പന എന്നിവയുടെ പൊടി, മാന്തൽ, നൂറകൻ, തേൻ എന്നിവ കുഴച്ചാണ് അട ഉണ്ടാക്കുന്നത്. പൂങ്കാവന കവാടത്തിൽ ആഴി വെളിച്ചത്തിൽ സന്ധ്യയോടെയായിരുന്നു പൂജയുടെ തുടക്കം.

മലദൈവങ്ങൾക്ക് മുൻപിൽ ഉറഞ്ഞുതുള്ളിയ മൂപ്പൻ കയ്യിൽ വഹിച്ചിരുന്ന അട മലയ്ക്ക് ചുറ്റി ആകാശത്തേക്കെറിയും. താഴെ വീഴുന്ന അടയ്ക്കു പൊട്ടലോ മറ്റ് തകരാറുകളോ സംഭവിച്ചില്ലെങ്കിൽ ഊരിലുള്ള കുടുംബങ്ങളെല്ലാം സുരക്ഷിതരാണെന്നാണ് വിശ്വാസം. നിവേദ്യമായ അട പങ്കിട്ട് നൽകും. വ്രതമെടുത്ത മുതിർന്നവരുടെ മാലകൾ കാർമികൻ ഊരി എടുക്കുന്നതോടെ ചടങ്ങുകൾ സമാപിക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...