എറണാകുളം: മാസ്ക് ധരിച്ച ശ്രീബുദ്ധനും ഗാന്ധിജിയും, കൊറോണയുമായി പോരാടുന്ന ആരോഗ്യ പ്രവർത്തകർ, സാനിറ്റൈസറുമായി നിൽക്കുന്ന യുവതി, കൊറോണ വൈറസുകളെ പരത്തുന്ന മഹാ വ്യാളി, അതിജീവനത്തിന്റെ കേരളാ മോഡൽ എന്നിങ്ങനെ കൊറോണക്കാലത്തെ സ്ഥിതിവിശേഷങ്ങൾ വടക്കേക്കരയുടെ ചുമരുകളിൽ വരച്ചു ചേർക്കുകയാണ് വടക്കേക്കര പഞ്ചായത്തിലെ ഒരു കൂട്ടം കലാകാരന്മാർ.
ലോക്ക് ഡൗൺ സമയത്ത് ചെയ്യാൻ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ഏറ്റവും പുതുതാണ് ഈ ബിനാലെ മോഡൽ. ലോക്ക് ഡൌൺ ആരംഭിച്ചപ്പോൾത്തന്നെ പ്രദേശത്തെ ഒൻപതിനായിരത്തോളം വീടുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചു ശ്രദ്ധ നേടിയതാണ് വടക്കേക്കര പഞ്ചായത്ത്. അതിജീവനത്തിന്റെ വരയരങ് എന്നുദ്ദേശിച്ചുകൊണ്ട് ” അതി ജീവര ‘ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധം, ലോകം നേരിടുന്ന പ്രതിസന്ധികൾ, കേരളം നടപ്പാക്കുന്ന പ്രതിരോധ നടപടികൾ തുടങ്ങിയ കാര്യങ്ങൾ ചിത്രങ്ങളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ബിനാലെയുടെ ലക്ഷ്യം. സാമൂഹിക അകലം പാലിക്കേണ്ട നിർദ്ദേശവും എല്ലാവരും തന്നെ മുഖാവരണം ധരിക്കേണ്ട ആവശ്യകതയും സാനിറ്റയിസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതിന്റെ അനിവാര്യതയുമെല്ലാം ചിത്രം വരയിൽ എടുത്തു പറയുന്നുണ്ട്.
പഞ്ചായത്തിന്റെ എമർജൻസി റെസ്പോൺസ് ടീമാണ് ബിനാലെ ആശയം പങ്കുവച്ചത്. ഇതിനെക്കുറിച്ച് ഫേസ്ബുക്കിൽ ഇട്ടതോടെ നിരവധി കലാകാരന്മാർ പിന്തുണയറിയിച്ച് രംഗത്തെത്തി. വിദ്യാർത്ഥികൾ മുതൽ പ്രൊഫഷണൽ കലാകാരന്മാർ വരെ ഇക്കൂട്ടത്തിലുണ്ട്. പെയിന്റ് കട നടത്തുന്നവരും നാട്ടുകാരും സ്പോൺസർ ചെയ്ത പെയിൻ്റാണ് വരയ്ക്കാൻ ഉപയോഗിക്കുന്നത്.
കോവിഡ് സമൂഹ വ്യാപനം ഒഴിവാക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ വ്യാപൃതയാവുകയും ചെയ്ത ആരോഗ്യ പ്രവർത്തകർ , പോലീസ് എന്നിവർക്കും ചിത്രകാരന്മാർ തങ്ങളുടെ വരയിലൂടെ ആദരം പ്രകടിപ്പിച്ചു.

വടക്കേക്കര പഞ്ചായത്ത് ഓഫീസ് മതിൽ, മൂത്തകുന്നം പി.എച്ച്.സി, വടക്കേക്കര മൃഗാശുപത്രി, കൃഷിഭവൻ എന്നിവയുടെ ചുമരുകളിലാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ഉടൻ തന്നെ പഞ്ചായത്തിലെ പൊതു ചുമരുകളിലും വീടുകളുടെ മതിലുകളിലും അതിജീവര പദ്ധതി വ്യാപിപ്പിക്കും.
ഏപ്രിൽ 21നാണ് ഇവർ ചിത്രം വരച്ച് തുടങ്ങിയത്. എ.എസ് സജീവ്, പി.ആർ ഉണ്ണിക്കൃഷ്ണൻ, കെ.പി ഉണ്ണിക്കൃഷ്ണൻ, ആൻസൺ കെ.ടി, നിഖിത ജോബി, വൈശാഖ്, അനശ്വര, അയന, സുനിൽ രാജഗ്രഹ, അൻഷാദ് എൻ.എ, ജയഗീഷ് കുഴുപ്പിള്ളി, അഭി ശങ്കർ, ജീവരാജ്, അർജുൻ, ഉണ്ണി മൂത്തകുന്നം, ഗൗതം തുടങ്ങിയവരാണ് ചിത്രകാരന്മാർ. തീർത്തും സൗജന്യമാണ് ഇവരുടെ സേവനം.
റിപ്പോര്‍ട്ട് – ജോ ജോഹര്‍, കൊച്ചി
ചരിത്രത്തിലേക്ക് ചിത്രം വരച്ച് ഒരു ഗ്രാമം
ചരിത്രത്തിലേക്ക് ചിത്രം വരച്ച് വടക്കേക്കര എന്ന ഗ്രാമം എറണാകുളം: മാസ്ക് ധരിച്ച ശ്രീബുദ്ധനും ഗാന്ധിജിയും, കൊറോണയുമായി പോരാടുന്ന ആരോഗ്യ പ്രവർത്തകർ, സാനിറ്റൈസറുമായി നിൽക്കുന്ന യുവതി,കൊറോണ വൈറസുകളെ പരത്തുന്ന മഹാ വ്യാളി, അതിജീവനത്തിൻ്റെ കേരളാ മോഡൽ എന്നിങ്ങനെ കൊറോണക്കാലത്തെ സ്ഥിതിവിശേഷങ്ങൾ വടക്കേക്കരയുടെ ചുമരുകളിൽ വരച്ചു ചേർക്കുകയാണ് വടക്കേക്കര പഞ്ചായത്തിലെ ഒരു കൂട്ടം കലാകാരന്മാർ. ലോക്ക് ഡൗൺ സമയത്ത് ചെയ്യാൻ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ഏറ്റവും പുതുതാണ് ഈ ബിനാലെ മോഡൽ. ലോക്ക് ഡൌൺ ആരംഭിച്ചപ്പോൾത്തന്നെ പ്രദേശത്തെ ഒൻപതിനായിരത്തോളം വീടുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചു ശ്രദ്ധ നേടിയതാണ് വടക്കേക്കര പഞ്ചായത്ത്. അതിജീവനത്തിൻ്റെ വരയരങ് എന്നുദ്ദേശിച്ചുകൊണ്ട് ” അതി ജീവര ‘ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധം, ലോകം നേരിടുന്ന പ്രതിസന്ധികൾ, കേരളം നടപ്പാക്കുന്ന പ്രതിരോധ നടപടികൾ തുടങ്ങിയ കാര്യങ്ങൾ ചിത്രങ്ങളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ബിനാലെയുടെ ലക്ഷ്യം. സാമൂഹിക അകലം പാലിക്കേണ്ട നിർദ്ദേശവും എല്ലാവരും തന്നെ മുഖാവരണം ധരിക്കേണ്ട ആവശ്യകതയും സാനിറ്റയിസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതിന്റെ അനിവാര്യതയുമെല്ലാം ചിത്രം വരയിൽ എടുത്തു പറയുന്നുണ്ട്.പഞ്ചായത്തിൻ്റെ എമർജൻസി റെസ്പോൺസ് ടീമാണ് ബിനാലെ ആശയം പങ്കുവച്ചത്. ഇതിനെക്കുറിച്ച് ഫേസ്ബുക്കിൽ ഇട്ടതോടെ നിരവധി കലാകാരന്മാർ പിന്തുണയറിയിച്ച് രംഗത്തെത്തി. വിദ്യാർത്ഥികൾ മുതൽ പ്രൊഫഷണൽ കലാകാരന്മാർ വരെ ഇക്കൂട്ടത്തിലുണ്ട്. പെയിൻ്റ് കട നടത്തുന്നവരും നാട്ടുകാരും സ്പോൺസർ ചെയ്ത പെയിൻ്റാണ് വരയ്ക്കാൻ ഉപയോഗിക്കുന്നത്.കോവിഡ് സമൂഹ വ്യാപനം ഒഴിവാക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ വ്യാപൃതയാവുകയും ചെയ്ത ആരോഗ്യ പ്രവർത്തകർ , പോലീസ് എന്നിവർക്കും ചിത്രകാരന്മാർ തങ്ങളുടെ വരയിലൂടെ ആദരം പ്രകടിപ്പിച്ചു. വടക്കേക്കര പഞ്ചായത്ത് ഓഫീസ് മതിൽ, മൂത്തകുന്നം പി.എച്ച്.സി, വടക്കേക്കര മൃഗാശുപത്രി, കൃഷിഭവൻ എന്നിവയുടെ ചുമരുകളിലാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ഉടൻ തന്നെ പഞ്ചായത്തിലെ പൊതു ചുമരുകളിലും വീടുകളുടെ മതിലുകളിലും അതിജീവര പദ്ധതി വ്യാപിപ്പിക്കും.ഏപ്രിൽ 21നാണ് ഇവർ ചിത്രം വരച്ച് തുടങ്ങിയത്. എ.എസ് സജീവ്, പി.ആർ ഉണ്ണിക്കൃഷ്ണൻ, കെ.പി ഉണ്ണിക്കൃഷ്ണൻ, ആൻസൺ കെ.ടി, നിഖിത ജോബി, വൈശാഖ്, അനശ്വര, അയന, സുനിൽ രാജഗ്രഹ, അൻഷാദ് എൻ.എ, ജയഗീഷ് കുഴുപ്പിള്ളി, അഭി ശങ്കർ, ജീവരാജ്, അർജുൻ, ഉണ്ണി മൂത്തകുന്നം, ഗൗതം തുടങ്ങിയവരാണ് ചിത്രകാരന്മാർ. തീർത്തും സൗജന്യമാണ് ഇവരുടെ സേവനം.
Posted by Pathanamthitta MEDIA on Saturday, May 2, 2020
The post ചരിത്രത്തിലേക്ക് ചിത്രം വരച്ച് വടക്കേക്കര എന്ന ഗ്രാമം appeared first on Pathanamthitta Media.
































