നാടൻ തോക്കുകളും വാറ്റുപകരണങ്ങളുമായി കോന്നിയില്‍ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : നാടൻ തോക്കുകളും വാറ്റുപകരണങ്ങളുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. അരുവാപ്പുലം മുറ്റാക്കുഴിയിൽ ആയിരുന്നു സംഭവം. ഈട്ടിവിളയിൽ സോമനാണ് (42) എക്സൈസ് സംഘത്തിന്റെ  പിടിയിലായത്. ചാരായം കൈവശം വെച്ച് കടത്തികൊണ്ട് വന്ന സംഭവത്തിൽ എക്സൈസ് ഇയാൾക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ചാരായത്തിന്റെ  ഉറവിടത്തെക്കുറിച്ചുള്ള അന്വേഷത്തിൽ ഇയാളുടെ വീട് പരിശോധിച്ച എക്സൈസ് സംഘം വീട്ടിൽ നിന്നും മൂന്ന് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും രണ്ട് നാടൻ തോക്കുകളും കണ്ടെടുക്കുകയായിരുന്നു. നിറതോക്കുകളായിരുന്നു കണ്ടെടുത്തതെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പിടിച്ചെടുത്ത നാടൻ തോക്കുകൾ കൂടൽ പോലീസിന് കൈമാറി. പോലീസ്  ഇയാൾക്കെതിരെ ആംസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാടൻ തോക്കുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ  ഭാഗമായി പ്രതിയെ പോലീസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങും. എക്സൈസ് പ്രിവന്റിവ് ഓഫീസർമാരായ മാത്യു ജോൺ, എം പ്രസാദ്, ബിജു ഫിലിപ്പ് , സിവിൽ എക്സൈസ് ഓഫീസർമാരായ എ അയൂബ്ഖാൻ, അജയകുമാർ ഡി, സുനിൽ കുമാർ ജി, മഹേഷ് എച്ച്, രതീഷ് എ,ഷെഹിൻ എ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സന്ധ്യ ആർ നായർ , ഡ്രൈവർ സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

The post നാടൻ തോക്കുകളും വാറ്റുപകരണങ്ങളുമായി കോന്നിയില്‍ യുവാവ് പിടിയിൽ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...