പ്രസിഡണ്ട് ഇടപെട്ടു : അത്തിക്കയം – കോട്ടയം സ്വകാര്യ ബസ് സര്‍വീസിന് പച്ചക്കൊടി

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം : പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഇടപെടല്‍ ഫലം കണ്ടു. അത്തിക്കയം – വെച്ചൂച്ചിറ – കോട്ടയം സ്വകാര്യ ബസിന് അത്തിക്കയത്തു നിന്ന് വീണ്ടും സര്‍വീസ് നടത്തുന്നതിന് പച്ചക്കൊടി വീശി. 2018 ലെ മഹാ പ്രളയത്തിനു ശേഷം അത്തിക്കയത്തു നിന്നുള്ള യാത്ര മുടങ്ങിപ്പോയ അത്തിക്കയം – വെച്ചൂച്ചിറ – എരുമേലി – കോട്ടയം ആയി ഓടി കൊണ്ടിരുന്ന ആമീന്‍ എന്ന സ്വകാര്യ ബസാണ് നാറാണം മൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബിയുടെ ഫലപ്രദമായ ഇടപെടലിനെത്തുടര്‍ന്ന് വീണ്ടും സര്‍വീസ് പുനരാരംഭിച്ചത്.

2018 ഓഗസ്റ്റ് 14 രാത്രിയില്‍ അത്തിക്കയം ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറുന്നതിന് മുമ്പ് രക്ഷിച്ചു കൊണ്ടുപോയ ബസ് പിന്നീട് പല കാരണങ്ങളാല്‍ ഇവിടേക്ക് എത്തിയില്ല. അത്തിക്കയത്ത് രാത്രിയില്‍ അവസാനിപ്പിക്കേണ്ട ട്രിപ്പ് വെച്ചൂച്ചിറയിലും എരുമേലിയിലും അവസാനിപ്പിക്കുകയും അവിടെ നിന്നു തന്നെ രാവിലെ യാത്ര തുടങ്ങുകയുമായിരുന്നു.

ഇവിടെ നിന്ന് ഈ ബസിനെ ആശ്രയിച്ചിരുന്ന വിദ്യാര്‍ത്ഥികളും ജീവനക്കാരും വ്യാപാരികളും ക്ഷീര കര്‍ഷകരുമടക്കം നിരവധിയാളുകളുടെ യാത്രയും ദുരിതത്തിലായിരുന്നു. സര്‍വീസിനായി എത്തിയ ബസിനെ അത്തിക്കയം പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി ആദ്യ സര്‍വീസ് ഉദ്ഘാടനം ചെയ്തു. ടൗണ്‍ വാര്‍ഡ് അംഗം റെജി വാലുപുരയിടത്തില്‍ ആശംസയറിയിച്ചു. റോബി തോട്ടത്തില്‍, പ്രിന്‍സ്, എഡ് വിന്‍, സുരേഷ്, സണ്ണി തുടങ്ങിയവര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....