റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : അത്തിക്കയം- കടുമീന്‍ചിറ കിഴക്കേഭാഗം റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരിക്ക് പരിക്ക്. നാറാണംമൂഴി പഞ്ചായത്ത് വക കമ്മ്യൂണിറ്റി കിച്ചണിലെ ജീവനക്കാരിക്കാണ്‌ പരിക്കേറ്റത്. എസ്.എന്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ആഹാരവുമായി പോകുന്നതിനിടെയായിരുന്നു അപകടം. കാലിന് പരിക്കേറ്റ യുവതി ചികിത്സ നേടി.

റോഡിന്റെ തകര്‍ച്ചയെപ്പറ്റി നിരവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കേരള പുനര്‍നിര്‍മ്മാണ പദ്ധതി പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കി പോയിട്ടുണ്ടെങ്കിലും ആദ്യഘട്ട നിര്‍മ്മാണം തുടങ്ങുന്ന റാന്നിയിലെ റോഡുകളുടെ പട്ടികയില്‍ അത്തിക്കയം -കടുമീന്‍ചിറ റോഡ് ഉള്‍പ്പെടുത്തിയിട്ടില്ല. ഗുരുമന്ദിരം പടിയിലെ കയറ്റത്തില്‍ നിരവധി വാഹനങ്ങളാണ് ദിവസവും അപകടത്തില്‍പ്പെടുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി അയച്ചിട്ടും നടപടി ഉണ്ടായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...