ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് ഡൽഹി മന്ത്രി അതിഷിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. ബിജെപി തന്നെ പാർട്ടിയിൽ ചേരാൻ ഭീഷണിപ്പെടുത്തുന്നുവെന്ന അതിഷിയുടെ പരാമർശത്തിൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതിപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച വൈകുന്നേരം 5 മണിക്കകം മറുപടി നൽകാൻ ആം ആദ്മി നേതാവിനോട് ആവശ്യപ്പെട്ടു. മന്ത്രിയായതിനാൽ വോട്ടർമാർ അവർ പരസ്യമായി പറയുന്നത് വിശ്വസിക്കാൻ പ്രവണത കാണിക്കുന്നുവെന്നും മത്സരിക്കുകയാണെങ്കിൽ വസ്തുതാപരമായ അടിസ്ഥാനത്തിൽ അവരുടെ പരാമർശങ്ങളെ പിന്തുണയ്ക്കാൻ അവർക്ക് കഴിയണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെത്തുടർന്ന് ചുമതലയിലുള്ള ഉന്നത നേതാക്കളിൽ ഒരാളായ അതിഷി തന്റെ രാഷ്ട്രീയ ജീവിതം സംരക്ഷിക്കാൻ പാർട്ടി മാറാൻ ബിജെപി വാഗ്ദാനം ചെയ്തതായി വർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തി. എപ്പോൾ ആര് ഭീഷണിപ്പെടുത്തിയെന്ന് അതിഷി വ്യക്തമാക്കണമെന്ന് ബിജെപി ഡൽഹി ഘടകം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ബിജെപി മാനനഷ്ട നോട്ടീസും പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. തുടർന്നാണ് അതിഷിയുടെ പരാമർശം തെറ്റിദ്ധാരണാജനകവും സ്ഥിരീകരിക്കാത്തതുമാണെന്ന് കാണിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























