കര്‍ക്കിടമഴയില്‍ കുതിര്‍ന്ന് അത്തം എത്തി : ഇത്തവണയും അത്തംഘോഷയാത്രയില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കര്‍ക്കിടമഴയില്‍ കുതിര്‍ന്ന് അത്തം എത്തി, ഇത്തവണയും അത്തംഘോഷയാത്രയില്ല. ഓണത്തിന്‍റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയും മലയാളിയുടെ മനസ്സില്‍ മാത്രം. കോവിഡ് വ്യാപന സാഹചര്യത്തെ തുടര്‍ന്ന് അത്തം ഘോഷയാത്ര മാറ്റിവെച്ചെങ്കിലും പതിവ് തെറ്റിക്കാതെ അത്തം നഗറില്‍ ഇന്ന് അത്തപ്പതാക ഉയരും. ഓണം വിളംബരം ചെയ്യുന്ന സാംസ്ക്കാരികോത്സവം കൂടിയായ തൃപ്പൂണിത്തുറ അത്തച്ചമയം ഇത്തവണയും നിറക്കാഴ്ചകളില്ലാതെയാണ് കടന്നു പോവുന്നത്. മൂന്ന് വര്‍ഷം മുന്‍പുണ്ടായ പ്രളയമായിരുന്നു ഈ ചരിത്രപ്രസിദ്ധ ഘോഷയാത്ര ആദ്യം മുടക്കിയത്.

സര്‍വ്വ പ്രൗഢിയോടെ തൊട്ടടുത്ത വര്‍ഷം അത്തച്ചമയമൊരുക്കിയെങ്കിലും പിന്നീട് വന്ന കോവിഡ് മഹാമാരി കഴിഞ്ഞ വര്‍ഷത്തെ അത്താഘോഷങ്ങള്‍ക്കും വിലങ്ങിട്ടു. മഹാവ്യാധിയില്‍ നിന്നും കരകയറാത്തതിനാല്‍ ഇത്തവണയും രാജവീഥി ആഘോഷയാത്രകളില്ലാതെ വിജനമായിരിക്കും. പതിറ്റാണ്ടുകളായി തൃപ്പൂണിത്തുറ നഗരസഭയാണ് ഈ മതേതര ഉത്സവത്തിന്‍റെ സംഘാടനം നിര്‍വ്വഹിക്കുന്നത്. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്‌, വരും വര്‍ഷങ്ങളില്‍ പൂര്‍ണ്ണ പ്രതാപത്തോടെ തൃപ്പൂണിത്തുറ വീണ്ടും അത്തച്ചമയത്തിന് വേദിയാകുമെന്ന പ്രതീക്ഷയിലാണെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് പറഞ്ഞു.

അത്തം ഘോഷയാത്ര ഉപേക്ഷിച്ചെങ്കിലും പതിവ് തെറ്റിക്കാതെ അത്തം നഗറില്‍ ഇന്ന് അത്തപ്പതാക ഉയരും. ഇതിനു മുന്നോടിയായി തൃപ്പൂണിത്തുറ രാജകുടുംബ പ്രതിനിധിയില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ അത്തപ്പതാക ഏറ്റുവാങ്ങിയിരുന്നു. ചരിത്രത്തിലാദ്യമായി രാജകുടുംബത്തിലെ ഒരു വനിതാ പ്രതിനിധി, അത്തപ്പതാക നഗരസഭാധ്യക്ഷയ്ക്ക് കൈമാറിയത് ഇത്തവണത്തെ സവിശേഷതയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...