ആതിഖ് വധം ; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും വെടിവെച്ചു കൊന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസ് ഡയറക്ടര്‍ ജനറലിനും പ്രയാഗ്രാജ് പോലീസ് കമ്മീഷണര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പരാതിയുടെ പകര്‍പ്പ്, മരിച്ചയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുള്‍പ്പെടെ മരണത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ റിപ്പോര്‍ട്ടാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുളളത്. പോസ്റ്റുമോര്‍ട്ടത്തിന്റെ വീഡിയോ കാസറ്റ്/സിഡി, എല്ലാ വിശദാംശങ്ങളും നല്‍കുന്ന സംഭവസ്ഥലത്തിന്റെ സൈറ്റ് പ്ലാന്‍, കെമിക്കല്‍, ഹിസ്റ്റോപാത്തോളജി പരിശോധന, എഫ്എസ്എല്‍ റിപ്പോര്‍ട്ട് പ്രകാരമുളള അന്തിമ മരണ കാരണം, മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് എന്നിവയും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച പ്രയാഗ്രാജില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തിയ മൂന്ന് പേര്‍ ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളുടെ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം ; വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ...

0
തിരുവനന്തപുരം: സർക്കാരിന്‍റെ ജനകീയ പദ്ധതിയായ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' അട്ടിമറിക്കാൻ...

പ്രിയദർശിനി ബസ് : പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ കണ്ടക്ടർ പിടിയിൽ

0
ആലുവ : കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത 5 പുരുഷന്മാർക്കു...

യുഎസ്-ഇറാൻ സമാധാന നീക്കം ; ധാരണയിലേക്ക് അടുക്കുന്നെന്ന് ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ് : ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ഒരു ധാരണയിലേക്ക്...

ഓപ്പറേഷന്‍ തൂഫാന്‍ ; ഐജി ആര്‍. നിശാന്തിനിക്ക് സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല

0
തിരുവനന്തപുരം : ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി...