നയന സൂര്യന്റെ മരണം ; കൊലപാതക സാധ്യത തള്ളി മെഡിക്കല്‍ ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണകാരണം പരിക്കുകളല്ലെന്നാണ് ക്രൈംബ്രാഞ്ച്. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണകാരണമെന്ന് ഇന്ന് ചേര്‍ന്ന മെഡിക്കല്‍ യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി. ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനായി മെഡിക്കല്‍ ബോര്‍ഡിന്റെ പ്രത്യേക യോഗം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചേര്‍ന്നിരുന്നു.

കൊലപാതക സാധ്യതയില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. കഴുത്തിനേറ്റ ക്ഷതങ്ങള്‍ മറ്റൊരാളുടെ ബലപ്രയോഗം കൊണ്ട് ഉണ്ടായതല്ലന്നുമാണ് വിലയിരുത്തല്‍. നയന സൂര്യന്റെ ശരീരത്തിലേറ്റ പരിക്കുകളാണ് മരണ കാരണമെന്നായിരുന്നു ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കഴുത്തിനേറ്റ മുറുകിയ പാടും, അടിവയറ്റനേറ്റ ക്ഷതവുമാണെന്നായിരുന്നു മരണകാരണം. എന്നാല്‍ ഈ രണ്ടുപരിക്കുകളുമല്ല മരണ കാരണം എന്നുളള വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമരത്തെ പിന്തുണച്ചതിനാൽ എഫ്.സി.ആർ.എ. രജിസ്ട്രേഷൻ പുതുക്കിയില്ല ; കേന്ദ്ര നടപടി റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തെ പിന്തുണച്ചതിന്റെപേരിൽ രണ്ട് സന്നദ്ധസംഘടനകളുടെ...

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം ; ഇന്നുമുതൽ വീണ്ടും മഴ കനക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ...

ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

0
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവതി...

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി ; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ...