അരവിന്ദ് കെജ്രിവാളിനോട് നന്ദി പറഞ്ഞ് അതിഷി മർലേന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിനോട് നന്ദി പറഞ്ഞ് ഡൽഹി മുഖ്യമന്ത്രിയായി അധികാരം  ഏറ്റെടുക്കാൻ പോകുന്ന അതിഷി  മർലേന. തന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അരവിന്ദ് കെജ്രിവാളിന് നന്ദിയെന്ന് അതിഷി പ്രതികരിച്ചു. അതിഷിയെ മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിച്ചത് അരവിന്ദ് കെജ്രിവാളായിരുന്നു. കെജ്രിവാളിന്റെ രാജി അറിഞ്ഞ ജനങ്ങൾ കരയുകയാണെന്ന് അതിഷി പറഞ്ഞു. തനിക്ക് ദുഃഖം ഉണ്ട്. ഡൽഹിയിലെ ജനങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി. തന്റെ ജ്യേഷ്ഠ സഹോദരൻ കേജ്രിവാൾ ഇന്ന് രാജി നൽകുകയാണെന്ന് അതിഷി മാധ്യമങ്ങളോട് പറഞ്ഞു. ലോക ചരിത്രത്തിൽ തന്നെ ഒരു നേതാവും ചെയ്യാത്ത കാര്യങ്ങളാണ് കെജ്രിവാൾ ജനങ്ങൾക്ക് വേണ്ടി ചെയ്തത്. രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇത്രയും വലിയ ത്യാഗത്തിന്റെ ഉദാഹരണം ഉണ്ടാകില്ലെന്ന് അതിഷി പറഞ്ഞു.

ഡൽഹിയിലെ ജനങ്ങൾക്ക് ബിജെപിയോട് ഒരു അതീവരോക്ഷമാണെന്ന് അതിഷി വിമർശിച്ചു. ഇനിയും കെജ്രിവാളിനെ മുഖ്യമന്ത്രിയായി കൊണ്ടുവരാൻ ആകും പ്രവർത്തിക്കുകയെന്ന് അതിഷി വ്യക്തമാക്കി. ആം ആദ്മി പാർട്ടിയിൽ അല്ലാതെ മറ്റൊരു പാർട്ടിയിലും ഇത് സംഭവിക്കില്ലെന്ന് അതിഷി പറഞ്ഞു. ആംആദ്മി എംഎൽഎമാരുടെ യോ​ഗത്തിലാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കാൻ തീരുമാനിച്ചത്. അരവിന്ദ് കെജ്രിവാളിന് തന്റെ പകരക്കാരിയായി പലപ്പോഴും കണ്ടിരുന്നത് അതിഷിയെയായിരുന്നു. ഡൽ​ഹിയിൽ സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രിപദത്തിൽ എത്തുന്ന വനിതയായി മാറുകയാണ് അതിഷി. ഇന്ന് വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി കെ സക്സേനയെ കണ്ട് അരവിന്ദ് കെജ്‌രിവാൾ രാജി സമർപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...